റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍, കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു രാജീവ് എന്നിവരുടെ നിര്യാണത്തില്‍ ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി അനുശോചിച്ചു.
രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ധിഷണാശാലിയായ നേതാവാണ് തലേക്കുന്നില്‍ ബഷീര്‍. വ്യക്തി ജീവിതത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സൂക്ഷ്മത പുലര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ് തലേക്കുന്നില്‍ ബഷീര്‍ എന്ന് അനുശോചന സന്ദേശത്തില്‍ ഒഐസിസി അനുസ്മരിച്ചു.
കെ.എസ്.യുവിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച യു രാജീവ് സാധാരണക്കാരുടെ നൊമ്പരം തിരിച്ചറിഞ്ഞ് ആശ്വാസം പ്രധാനം ചെയ്ത നേതാവാണെന്നും ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.