online-malayalam
Edit Content
online-malayalam-landscape-FINAL

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Sections

Contact Info

സൗദിയില്‍ വിദഗ്ദര്‍ മതി; ലേബര്‍ വിസ നിര്‍ത്തലാക്കി

വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന പല തസ്തികകളും സൗദി അറേബ്യ പിന്‍വലിക്കുകയാണ്. വൈദഗ്ദ്യം ആവശ്യമില്ലാത്ത തൊഴില്‍ മേഖലയില്‍ വിദേശ റിക്രൂട്‌മെന്റ് ഉണ്ടാവില്ല. കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണവും നടപ്പിലാക്കുകയാണ്. ഈ വിഷയമാണ് യാ സലാം യാ സൗദി പരിശോധിക്കുന്നത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

സ്വതന്ത്രമായി തൊഴില്‍ കണ്ടെത്താന്‍ സൗദിയിലെത്തുന്നവര്‍ തെരഞ്ഞെടുക്കുന്ന പ്രൊഫഷനാണ് ആമിന്‍ അല്ലെങ്കില്‍ ലേബര്‍ പ്രൊഫഷനിലുളള വിസ. എന്നാല്‍ ലേബര്‍ വിസ സൗദി അറേബ്യ പിന്‍വലിക്കുകയാണ്. ഇത്തരത്തില്‍ നിരവധി പ്രൊഫഷനുകളാണ് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം പിന്‍വലിച്ചത്.
അതിനിടെ, സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന് നിരവധി പദ്ധതികളും നടപ്പിലാക്കുന്നുണ്ട്, അഭ്യസ്ഥ വിദ്യരായ ഒരു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് 10 കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കിയതതോടെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതാണ് കൂടുതല്‍ ആത്മവിശ്വാസത്തോടെ പരിഷ്‌കാരങ്ങളുമായി രാജ്യത്തെ മുന്നോട്ട കുതിക്കാന്‍ പ്രേരിപ്പിക്കുന്നത്.

സൗദിയിലെ പ്രവാസി സമൂഹത്തിന് സുപരിചിതമാണിത് ഫ്രീ വിസ. എന്നാല്‍ ഇത്തരം വിസക്ക് നിയമ സാധുത ഇല്ല. പക്ഷേ ഇഷ്ടമുളള തൊഴില്‍ കണ്ടെത്തുന്നതിന് മലയാളികള്‍ ഉള്‍പ്പെടെയുളളയവര്‍ പതിറ്റാണ്ടുകളായി സൗദി പ്രവാസത്തിന് തെരഞ്ഞെടുത്ത വഴി ഫ്രീ വിസയാണ്. അതുകൊണ്ടുതന്നെ വിസ കച്ചവടക്കാര്‍ക്കിടയില്‍ ആമിന്‍ അഥവാ ലേബര്‍ പ്രൊഫഷനിലുളള വിസക്ക് ഡിമാന്റും ഏറെയായിരുന്നു. എന്നാല്‍ അവിദഗ്ധ തൊഴില്‍ പ്രൊഫഷനുകളില്‍ ഉള്‍പ്പെട്ട ലേബര്‍ ഉള്‍പ്പെടെ നിരവധി പ്രൊഫഷനുകള്‍ മാനവശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം പിന്‍വലിച്ചു. ഇത്തരം പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിയില്ല. ഇതേ കാറ്റഗറിയില്‍ പുതിയ വിസകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുകയും ചെയ്തു.

ഇലക്ട്രീഷ്യന്‍, െ്രെഡവര്‍, മെക്കാനിക്, സെയില്‍സ്മാന്‍, റെസ്‌റ്റോറന്റ് ലേബര്‍ എന്നീ പ്രൊഫഷനുകളും തൊഴില്‍ വകുപ്പിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം, പ്രൊഫഷന്‍ കൃത്യമായി നിര്‍വചിക്കുന്ന മേഖലകളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് തടസ്സമില്ല. ഉദാഹരണത്തിന് ലോഡിംഗ് ലേബറാണെങ്കില്‍ പ്രൊഫഷന്‍ ആമില്‍ തഹ്മീല്‍ എന്ന് രേഖപ്പെടുത്തിയതാകണം. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ലേബറാണെങ്കില്‍ ആമില്‍ ബിനാഅ് എന്നാവണം.

ഇലക്ട്രീഷ്യന്‍, മെക്കാനിക്, ജനറല്‍ ഡ്രൈവര്‍ തുടങ്ങിയ പ്രൊഫഷനുകളും നിര്‍ത്തലാക്കി. എന്നാല്‍ ഓട്ടോ ഇലക്ട്രീഷ്യന്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഷ്യന്‍, അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ഇലക്ട്രിഷ്യന്‍, ഹൗസ് ഫിറ്റിംഗ് ഇലക്ട്രിഷ്യന്‍, ട്രെയിന്‍ ഇലക്ട്രിഷ്യന്‍, എയര്‍ക്രാഫ്റ്റ് ഇലക്ട്രീഷ്യന്‍ എന്നിവ അനുവദിക്കും.

മെകാനിക് എന്ന് മാത്രം രേഖപ്പെടുത്തിയ പ്രൊഫഷന്‍ ഇനിമുതല്‍ അനുവദിക്കില്ല. പകരം ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനായിരിക്കണം. മ്യൂസിക് ഇന്‍സ്ട്രമെന്റ് മെക്കാനിക്, മെറ്റാലിക് വര്‍ക് മെക്കാനിക്, വുഡ് വര്‍ക് മെഷീന്‍ മെക്കാനിക്, ഓഫീസ് മെഷീന്‍ മെക്കാനിക് ഇത്തരത്തില്‍ ഏത് തൊഴില്‍ മേഖലയിലെ മെക്കാനിക് ആണെന്ന വ്യക്തമാക്കുന്ന പ്രൊഫഷനിലുളള വിസകളാകും ഇനി മുതല്‍ വിതരണം ചെയ്യുക.

പൂര്‍ണമായും സ്വദേശിവത്ക്കരിച്ച വിവിധ ഡ്രൈവര്‍ പ്രൊഫഷനുകളില്‍ പുതിയ വിസ അനുവദിക്കില്ല. ഇത്തരക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനും അനുമതി ഉണ്ടാവില്ല.

അതേസമയം പുരുഷന്‍മാരുടെ കുത്തകയായിരുന്ന വിദഗ്ധ തൊഴിലുകളില്‍ വിദേശികളായ വനിതകള്‍ക്ക് വിസ അനുവദിക്കും. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മാത്രമായിരുന്നു വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിച്ചിരുന്നത്. എന്നാല്‍ വിദേശികളായ വിദഗ്ദ വനിതാ തൊഴിലാളികളെ റിക്രൂട്‌ചെയ്യുന്നതിന് സ്വകാര്യ മേഖലക്ക് വിസ അനുവദിക്കുമെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ സാന്നിധ്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസം കണ്ടെത്താനുളള ശ്രമം തുടരുകയാണ്. അതിന്റെ ഭാഗമായി ഒരു ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതി സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ആരംഭിച്ചുകഴിു. ഇതിനായി പത്തു കരാറുകളാണ് കഴി ദിവസം ഒപ്പുവെച്ചത്. ബിരുദം, ബിരുദാനന്തരം ബിരുദം ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള വനിതകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ സഹായിക്കുന്നതാണ് പദ്ധതി.

രാജ്യത്തെ സര്‍വകലാശാലകളായ പ്രിന്‍സസ് നൂറ, കിംഗ് സൗദ്, കിംഗ് ഫൈസല്‍, മജ്മ എന്നിവക്ക് പുറമെ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ്, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ചാര്‍ട്ടേഡ് ആന്റ് പ്രൊഫഷനല്‍ അക്കൗണ്ടന്റ്‌സ്, സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്‌സ്, പ്രിന്‍സ് അഹ്മദ് ബിന്‍ സല്‍മാന്‍ അപ്ലൈഡ് മീഡിയ അക്കാദമി, ഫിനാന്‍ഷ്യല്‍ അക്കാദമി, പ്രിന്‍സ് സുല്‍ത്താന്‍ ഏവിയേഷന്‍ അക്കാദമി എന്നിവയുമായാണ് കരാര്‍ ഒപ്പുവെച്ചത്.

മാനവശേഷി, സാമൂഹിക വികസനകാര്യ സഹ മന്ത്രി ഡോ.അബ്ദുല്ല അബൂസ്‌നൈന്‍, സ്വദേശിവല്‍ക്കരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മാജിദ് അല്‍ ദഹവി എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിവിധ പരിശീലന പരിപാടികളിലൂടെ 150 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നാലു വര്‍ഷത്തിനകം ഒരു ലക്ഷം സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൊഴിലില്ലായ്മ നിരക്ക് കുറക്കുക എന്നത്. മാത്രമല്ല, വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നതും പ്രധാനപ്പെട്ടതാണ്.

ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പ്രാബല്യത്തില്‍ വന്ദ സ്വദേശിവത്ക്കരണവും വിനോദ സഞ്ചാര മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്ക്കരണവും കൂടുതല്‍ യുവാക്കള്‍ക്ക് അവസരം നല്‍കും. അതുകൊണ്ടുതന്നെ അവിദഗ്ദരായ വിദേശ തൊഴിലാളികളെ റിക്രൂട്‌ചെയ്യുന്നതിന് പകരം തൊഴില്‍ വിപണിയില്‍ കൂടുതല്‍ സമര്‍ഥരായ വിദഗ്ദരെ വിദേശ രാജ്യങ്ങളില്‍ നിന്ന് ആകര്‍ഷിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

സൗദിയില്‍ വിദേശികള്‍ തൊഴില്‍ തേടി എത്തിയ കാലത്തെ തൊഴില്‍ വിപണിയല്ല നിലവിലുളളത്. ബ്‌ളൂ കോളര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ വിദേശികളെ ആവശ്യമില്ലെന്ന് ചുരുക്കം. സൗദിയില്‍ ഓരോ ആഴ്ചയും ശരാശരി 13,000 നിയമ ലംഘകര്‍ പിടിയിലാകുന്നുണ്ട്. ഇവരെല്ലാം സാധാരണ തൊഴില്‍ ചെയ്യുന്നവരാണ്. അല്ലെങ്കില്‍ ഫ്രീ വിസയില്‍ രാജ്യത്തെത്തി പല ജോലികളില്‍ വ്യാപൃതരാകുന്നവരാണ്. വഴിവാണിഭം നടത്തുന്നവര്‍, തൊഴില്‍ നിയമം ലംഘിക്കുന്നവര്‍, നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ തുടങ്ങിയവരെല്ലാം ലേബര്‍ കാറ്റഗറിയില്‍ സൗദിയിലെത്തിയവരാണ്.

കാര്യക്ഷമതയും തൊഴില്‍ നൈപുണ്യവും മികച്ച ശമ്പളവും നേടുന്നവരെ തൊഴില്‍ വിപണിയിലെത്തിച്ചാല്‍ നിയമ ലംഘനങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയും. 2025 ആകുന്നതോടെ സൗദിയുടെ വികസന കുതിപ്പ് ലോകത്തിന് തിരിച്ചറിയാനാകും. 2030ല്‍ ലക്ഷ്യം കാണേണ്ട നിരവധി പദ്ധതികള്‍ അതിവേഗം കുതിക്കുകയാണ്. ഇതെല്ലാം തൊഴില്‍ വിപണിയില്‍ വിദേശികള്‍ക്ക് ധാരാളം അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈദഗ്ദ്യവും മികവും യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുകയാണ് സൗദി അറേബ്യ.

Content highlights :