ലണ്ടന്‍: ബ്രിട്ടണില്‍ സമഗ്ര പൊതുജനാരോഗ്യ സേവനങ്ങള്‍ക്കായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള നാഷണല്‍ ഹെല്‍ത് സര്‍വീസി(എന്‍എച്എസ്)ന്റെ കീഴിലുളള ആതുരാലയങ്ങളിലേക്ക് വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം. സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി ആരോഗ്യ അനുബന്ധ തസ്തികയിലേക്ക് (health allied professionals) അപേക്ഷ ക്ഷണിച്ചു. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവും നിയമനം നല്‍കുന്ന സ്ഥാപനം വഹിക്കും. റിക്രൂടിംഗ് ഏജന്‍സിക്ക് സര്‍വീസ് ചാര്‍ജ് നല്‍കാനുളള ഉത്തരവാദിത്തവും നിയമന അധികാരിക്കള്‍ക്കാണ്.
അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബ്രിട്ടണില്‍ അംഗീകരിച്ച യോഗ്യതക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റുകളാണ് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തണം. ഇതിന് സര്‍ട്ടിഫിക്കേറ്റുകളുടെ ട്രാന്‍സ്‌ക്രിപ്റ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കേറ്റും ട്രാന്‍സ്‌ക്രിപ്റ്റും പരിശോധിച്ച് തുല്യതാ സര്‍ട്ടിഫിക്കേറ്റുകള്‍ നേടുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള ഫീസ് ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കണം. (യുകെ അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കേറ്റ് നേടിയവര്‍ക്ക് ഇത് ബാധകമല്ല)