റിയാദ്: ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരം. ആരോഗ്യ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് പൊതു, സ്വകാര്യ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് സീനിയര്‍ ഹെല്‍ത് കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എഎന്‍എം, ജിഎന്‍എം, പോസ്റ്റ് ബേസിക്, ബിഎസ്‌സി, അല്ലെങ്കില്‍ ഏതെങ്കിലും ഹെല്‍ത് പ്രൊഫഷണല്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ bdo4@espanovus.uk എന്ന ഇ-മെയില്‍ വിലാസത്തില്‍ വിശദമായ ബയോ ഡാറ്റ അയക്കുക.
ആഴ്ചയില്‍ 39 മണിക്കൂര്‍. ഓവര്‍ടൈമിനും അവസരം ഉണ്ട്. മണിക്കൂറിന് മിനിമം 10 പൗണ്ട് 10 പെന്‍സ്പ്ര തിഫലം. മാസം ചുരുങ്ങിയത് 1,575 പൗണ്ട് നേടാം. (ഏകദേശം 1.58 ലക്ഷം രൂപ) ഇതിന് പുറമെ ഓവര്‍ടൈം നേടാനും അവസരം ഉണ്ട്.