റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ബദിയ യൂണിറ്റ് സമ്മേളനം നടന്നു. ദിലീപ് കുമാര്‍ നഗറില്‍ നടന്ന സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യാക്കൂബ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഫ്‌സല്‍ നിസാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജാര്‍നെറ്റ് നെല്‍സണ്‍ വരവ്‌ചെലവു റിപ്പോര്‍ട്ടും, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചന്ദ്രന്‍ തെരുവത്ത്, അഫ്‌സല്‍ നിസാര്‍, ജാര്‍നെറ്റ് നെല്‍സണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ഹക്കീം രക്തസാക്ഷി പ്രമേയവും അബ്ദുറഹ്മാന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനില്‍ കുമാര്‍, അരുണ്‍ മോഹന്‍, വിജയന്‍ എന്നിവര്‍ വിവിധ രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഏരിയാ ആക്ടിംഗ് സെക്രട്ടറി മധു പട്ടാമ്പി, ഏരിയാ കമ്മിറ്റി അംഗം സത്യവാന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം മുസ്തഫ വളാഞ്ചേരി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് യാക്കൂബ്, സെക്രട്ടറി അഫ്‌സല്‍ നിസാര്‍, ട്രഷറര്‍ ജാര്‍നെറ്റ് നെല്‍സണ്‍ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. വിജയന്‍ സ്വാഗതവും അഫ്‌സല്‍ നിസാര്‍ നന്ദിയും നന്ദി പറഞ്ഞു.