ഇംഗ്‌ളണ്ട്: നാഷണല്‍ ഹെല്‍ത് സര്‍വീസ് (NHS) ഹെല്‍ത് എഡ്യൂകേഷന്‍ ഇംഗ്‌ളണ്ട് (www.hee.nhs.uk) ഡയഗ്‌നോസ്റ്റിക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിനകം നിയമനം പൂര്‍ത്തിയാക്കേണ്ട 400 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.
റേഡിയോളജി അല്ലെങ്കില്‍ മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജിയില്‍ ബിരുദമോ ഡിപ്‌ളോമയോ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഹെല്‍ത് ആന്റ് കെയര്‍ പ്രൊഫഷണല്‍ കൗണ്‍സില്‍ (എച്‌സിപിസി) രജിസ്‌ട്രേഷന്‍ നേടിയവരും രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഗള്‍ഫ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ പ്രവര്‍ത്തി പ്രരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ bdo4@espanovus.uk എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയോടൊപ്പം വിശദമായ സിവി, പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ്, എച്‌സിപിസി രജിസ്‌ട്രേഷന്‍, ഐഇഎല്‍ടിഎസ്/യുകെ നാരിക് എന്നിവ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട് കോപ്പി, ജോലി ചെയ്യുകയോ അല്ലെങ്കില്‍ പരിശീലനം നേടുകയോ ചെയ്ത സ്ഥാപന മേലധികാരികളുടെ രണ്ട് റഫറന്‍സ് എന്നിവ സഹിതം അപേക്ഷിക്കുക.Content highlights :