Edit Content
online-malayalam-landscape-FINAL

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Sections

Contact Info

പുതുരുചിക്കൂട്ടിന്റെ സ്വാദ് വരുന്നു; ‘എംഎഫ്‌സി’ ഫ്രൈഡ് ചിക്കന്‍ ഉടന്‍ വിപണിയില്‍

റിയാദ്: ഫാസ്റ്റ് ഫുഡിലും ഭക്ഷ്യ വിതരണ മേഖലയിലും 25 വര്‍ഷത്തെ സേവന പാരമ്പര്യമുളള ടിവിഎസ് ഗ്രൂപ്പ് ‘എംഎഫ്‌സി’ എന്ന ്രബാണ്ടില്‍ ഫ്രൈഡ് ചിക്കന്‍ വിതരണ ശൃംഖല ആരംഭിക്കുന്നു. പ്രഥമ ഔട്‌ലെറ്റിന്റെ ഉദ്ഘാടനം ജൂലൈ 14ന് വൈകീട്ട് 8ന് റിയാദ് എക്‌സിറ്റ് 21ലെ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ടിവിഎസ് സലാം പറഞ്ഞു.

ഫ്രൈഡ് ചിക്കന്‍ രംഗത്ത് വിദഗ്ദരായവര്‍ പ്രത്യേകം തയ്യാറാക്കിയ സ്വാദിഷ്ടമായ രുചിക്കൂട്ടാണ് എംഎഫ്‌സി ചിക്കന്റെ പ്രത്യേകത. ഫ്രഷ് ചിക്കനും ഗുണനിലവാരമുളള എണ്ണയും ഉപയോഗിച്ചാണ് എംഎഫ്‌സി തയ്യാറാക്കുന്നതെന്നും ടിവിഎസ് സലാം പറഞ്ഞു.

ലാഭത്തിന്റെ 20 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിതരണം ചെയ്യുംമെന്ന് നിര്‍ധനരുടെ വിവാഹത്തിന് സൗജന്യ അരിവിതരണം ചെയ്യുന്ന റൈസ് ബാങ്ക് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍കൂടിയായ ടിവിഎസ് പറഞ്ഞു. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ നിര്‍ധന കുടുംബാംഗങ്ങളില്‍ നിന്നുളളവരെ സൗജന്യ റിക്രൂട്‌മെന്റിലൂടെ നിയമനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഹാഫ് ചിക്കന്‍ ബ്രോസ്റ്റഡ് 10 റിയാലിനും ബര്‍ഗര്‍ 5 റിയാലിനും വിതരണം ചെയ്യും. ഇതിനു പുറമെ നറുക്കെടുപ്പിലൂടെ ടെലിവിഷന്‍, മിക്‌സര്‍, ഫാമിലി പാക് ബ്രോസ്റ്റഡ് എന്നിവ ഉപഹാരമായി സമ്മാനിക്കും. റിയാദ് ടാകീസ് ടീം ഒരുക്കുന്ന ചെണ്ടമേളം, ഗായിക നസ്‌രിഫയുടെ സംഗീത വിരുന്ന്, പോള്‍ സ്റ്റാര്‍ ഡാന്‍സ് സ്‌കൂള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും.

സൗദിയിലെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ടിവിഎസ് ഗ്രൂപ്പിന്റെ സംരംഭങ്ങള്‍. 100 ശതമാനം വിദേശ നിക്ഷേപ ലൈസന്‍സ് നേടിയാണ് പ്രവര്‍ത്തിക്കുന്നത്. എംഎഫ്‌സി ഫ്രൈഡ് ചിക്കന് പുറമെ 70-കഫേ, ഊദ് പെര്‍ഫ്യൂം എന്നിവയും ടിവിഎസ് സംരംഭങ്ങളാണ്. താത്പര്യമുളള സംരംഭകര്‍ക്ക് ഫ്രാഞ്ചൈസികളും മറ്റ് സംരംഭകരുമായി ചേര്‍ന്ന് ശാഖകളും ആരംഭിക്കും. ടിവിഎസ് സംരംഭങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍, സെയിത്സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിദഗ്ദരുടെ പരിശീലനം നല്‍കി വിജയം ഉറപ്പു വരുത്തുന്ന രീതിയിലാണ് ഫ്രാഞ്ചൈസിയും ശാഖകളും അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ അബ്ദുല്‍ റസാഖ് ടിവിഎസ്, അഷ്‌റഫ് ടിവിഎസ്, ഷബ്‌നാന്‍ ടിവിഎസ്, ഹര്‍ഷാദ് ടിവിഎസ് എന്നിവരും പങ്കെടുത്തു.

Content highlights :