റിയാദ്: സൗദി അറേബ്യ ഹജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഹജിന് അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതോടെ 192 രാജ്യങ്ങളിലെ രോഗ്യ സ്ഥിതി വിവരങ്ങള്‍ സൗദി അറേബ്യ വിലയിരുത്തുകയാണ്. അതേസമയം, ഈ വര്‍ഷം എത്ര പേര്‍ ഹജിനെത്തുമെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് ഹജ് മന്ത്രാലയം അറിയിച്ചു.
ഓരോ രാജ്യത്തെയും സ്ഥിതിഗതികള്‍ വിശദമായി പഠിച്ചതിന് ശേഷം അന്തിമ തീരുമാനം സ്വീകരിക്കും. ഹജ് വേളയില്‍ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന സമീപനം സ്വീകരിക്കില്ല. വിദേശ തീര്‍ത്ഥാടകരെ സംബന്ധിച്ച് സമഗ്രമായ മാര്‍ഗ നിര്‍ദേീശം തയ്യാറാക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.