റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ന്യൂ സനയ്യ ഏരിയയിലെ സെന്‍ട്രല്‍ യൂണിറ്റ് സമ്മേളനം നടന്നു.
രക്തസാക്ഷി ധീരജ് നഗറില്‍ നടന്ന സമ്മേളനം ലാസുറുദ്ദി യൂണിറ്റ് അംഗം ലിധിന്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ബേബി ചന്ദ്രകുമാര്‍ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സജീഷ് വരവ്‌ചെലവു റിപ്പോര്‍ട്ടും, കേളി കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി ആക്ടിങ്ങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍, മധു പട്ടാമ്പി, ബൈജു ബാലചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. രാജേഷ് രക്തസാക്ഷി പ്രമേയവും സജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാജേഷ്, സജീഷ്, സതീഷ് കുമാര്‍ എന്നിവര്‍ വിവിധ രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരന്‍, ഏരിയ ആക്ടിങ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഹുസൈന്‍ മണക്കാട്, ഷിബു തോമസ്, നിസാര്‍ മണ്ണഞ്ചേരി, അബ്ദുല്‍ നാസര്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ഷൈജു ചാലോട്, കരുണാകരന്‍ മണ്ണടി, സതീഷ് കുമാര്‍, വിജയരാഘവന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് ബേബി ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് സജി കാവന്നൂര്‍ , സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി സജീഷ്, ട്രഷറര്‍ രാജേഷ് കുമാര്‍, ജോയന്റ് ട്രഷറര്‍ ഷാജി പി.എന്‍. എന്നിവരെ പുതിയ ഭാരവാഹികളായും, അഗസ്തി മുള്ളൂര്‍, ചാക്കോ എന്നിവരെ എക്‌സികുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. യൂണിറ്റിന്റെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബൈജു ബാലചന്ദ്രന്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു.