റിയാദ്: തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. അസീസിയാ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയര്‍മാന്‍ മുഹമ്മദ് കോയ (സിറ്റിഫ്‌ളവര്‍) ഉദ്ഘാടനം ചെയ്തു. സിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി ആമുഖ പ്രസംഗം പ്രനിര്‍വ്വഹിച്ചു.
തണല്‍ ചെയര്‍മാന്‍ ഡോ. ഇദിരീസിന്റെ ശബ്ദസന്ദേശം സദസുമായി പങ്കുവെച്ചു. മുന്‍ ചാപ്റ്റര്‍ സെക്രട്ടറി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയായി മുബാറക് അലിയെ തെരഞ്ഞെടുത്തു. നൗഫല്‍ ഷബീബ്, നസീര്‍, ഷമീര്‍, ഷഫീര്‍, ഷാഹിദ്, ഗഫൂര്‍ എസ് എം, ഷിഹാബ്, ഫൈസല്‍, ഫിറോസ്, റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി. നൗഷാദ് സ്വാഗതവും ട്രഷറര്‍ ഷാഹിന്‍ നന്ദിയും പറഞ്ഞു.