റിയാദ്: ലളിത ജീവിതത്തിന് മാതൃക കാണിച്ച് ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ഷാഫി മാസ്റ്റര്‍ തുവ്വൂര്‍. പെരിന്തല്‍മണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തിന്റെ കരുത്തും സമ്പന്നമായ കാഴ്ചപ്പാടും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ തങ്ങളുടെ നിലപാടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സംഗമവും നടന്നു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മജീദ് മണ്ണാര്‍മല അധ്യക്ഷത വഹിച്ചു.
‘റമദാന്‍, ധാര്‍മ്മിക ജീവിതത്തിന്റെ പ്രചോദിത മാസം’ എന്ന വിഷയം ഷാഫി ദാരിമി പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. റമദാന്‍ മാസത്തില്‍ വൃതമനുഷ്ടിക്കുമ്പോള്‍ വിശ്വാസി നേടിയെടുക്കുന്ന ആത്മനിര്‍വൃതി മുന്നോട്ടുള്ള ജീവിതത്തിന് വലിയ പ്രചോദനമാണ്. ആത്മസംസ്‌കരണം നടക്കുമ്പോള്‍ തന്നെ മാനവിക മൂല്യങ്ങള്‍ കൂടി കരസ്ഥമാക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം. സമഭാവനയുടെയും ലാളിത്യ ജീവിതത്തിന്റെയും ഉന്നതമായ സന്ദേശമാണ് നോമ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സൗദി കെഎംസിസി ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി, മലപ്പുറം ജില്ലാ കെഎംസിസി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, സത്താര്‍ താമരത്ത്, യൂനുസ് സലീം താഴെക്കോട്, മുനീര്‍ വാഴക്കാട്, റഫീഖ് മഞ്ചേരി, നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, ഷറഫു പുളിക്കല്‍, ഖമറുദ്ദീന്‍ ഏലംകുളം, ബുഷൈര്‍ താഴെക്കോട്, സിദ്ധീഖ് താഴെക്കോട്, ഹാരിസ് പള്ളിക്കുന്ന്, ഷബീര്‍ കളത്തില്‍, അഷ്‌റഫ് മണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹുസ്സൈന്‍ ഏലംകുളം ഖിറാഅത്ത് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ മംഗലത്ത് സ്വാഗതവും ഹാരിസ് അമ്മിനിക്കാട് നന്ദിയും പറഞ്ഞു.
അബ്ദുള്ള മുസ്ലിയാര്‍, സബിത്ത് പെരിന്തല്‍മണ്ണ, ശിഹാബ് കുന്നപ്പള്ളി, ശരീഫ് തൂത, സജീര്‍ മണലായ, സക്കീര്‍ താഴെക്കോട്, ഷഫീഖ് വളപുരം, സക്കീര്‍ മാടമ്പാറ, റഫീഖ് റഹ്മാനി, ഖാലിദ് മലയില്‍, ആബിദ് തങ്ങള്‍ അമ്മിനിക്കാട്, ഇസ്മായില്‍ മണ്ണാര്‍മല എന്നിവര്‍ നേതൃത്വം നല്‍കി.