online-malayalam
Edit Content
online-malayalam-landscape-FINAL

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Sections

Contact Info

‘ദുല്‍ഹജ്ജിന്‍ പാന്നമ്പിളി’യില്‍ പാടിതകര്‍ത്ത് പ്രിയാ അച്ചു

റിയാദ്: അവശരരുടെ വിശപ്പടക്കാന്‍ തെരുവില്‍ പാട്ടുപാടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മാതൃകയായ ഗായിക പ്രിയ അച്ചുവിനൊപ്പം ഈദ് ആഘോഷിച്ച് യവനിക കലാ സാംസ്‌കാരിക വേദി. ‘ദുല്‍ഹജ്ജിന്‍ പൊന്നമ്പിളി’ എന്ന പേരിലായിരുന്നു ഈദ് സംഗമം. മലസ് അല്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ഫ്യൂചര്‍ ഡക്ട് എംഡി അജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ഷാനവാസ് ആമുഖ പ്രസംഗം നിര്‍വഹിച്ചു. നാസര്‍ കല്ലറ, ഷാജഹാന്‍ പാണ്ട, വല്ലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. റാഫി പാങ്ങോട്, സുധീര്‍ കുമ്മിള്‍, നസ്‌റുദീന്‍ വി.ജെ, നൗഷാദ് ആലുവാ, സനൂപ് പയ്യന്നൂര്‍, ഷാജഹാന്‍ താജ് കോള്‍ഡ് സ്‌റ്റോര്‍, റഹ്മാന്‍ മുനമ്പത്ത്, സാബു പത്തടി, അജയന്‍ നൂറ ഒയാസിസ്, സക്കീര്‍ കരുനാഗപ്പള്ളി, നസീര്‍ അസ്മസ് ഹോട്ടല്‍, സ്റ്റീഫന്‍ മോട്ടോഫോം, ജോസഫ് അച്ചായന്‍, ബാബുക്കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഗായകന്‍ ജലീല്‍ കൊച്ചിന്‍ നേതൃത്വം നല്‍കിയ കലാപരിപാടിയില്‍ പ്രിയ അച്ചുവിന് പുറമെ സുരേഷ് കുമാര്‍, ഷാന്‍ പെരുമ്പാവൂര്‍, ഷിജു കൊത്തങ്കല്‍, മുത്തലിബ് കാലിക്കറ്റ്, ലിനേറ്റ് സ്‌കറിയ, ദേവിക ബാബുരാജ്, സഫ ഷിറാസ്, ആന്‍ഡ്രിയ ജോണ്‍സന്‍, മുഹമ്മദ് ഹാഫിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടികള്‍ക്ക് കൃഷ്ണന്‍ വെള്ളച്ചാല്‍, നിഷാദ്, സലാം ഇടുക്കി, നാസര്‍ വണ്ടൂര്‍ ബാബുക്കുട്ടി, മുന്ന അയൂബ്, ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. സജിന്‍ നിഷാന്‍, നേഹ പുഷ്പരാജ് എന്നിവര്‍ അവതാരകരായിരുന്നു. ജനറല്‍ സെക്രട്ടറി നാസര്‍ ലെയ്‌സ് സ്വാഗതവും ട്രഷറര്‍ കമറുദ്ധീന്‍ താമരക്കുളം നന്ദിയും പറഞ്ഞു.

Content highlights :