റിയാദ്: ഗായിക കെ എസ് ചിത്ര റിയാദിലെത്തുന്നു. കുടുംബ കൂട്ടായ്മ ‘തറവാട്’ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ചിത്ര റിയാദ് സന്ദര്‍ശിക്കുന്നത്. സര്‍ഗ്ഗനിശ-2022 എന്ന പേരിലാണ് വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു രണ്ടു വര്‍ഷം നാട്ടില്‍ നിന്നു അകന്നു നിന്ന തറവാട് അംഗങ്ങള്‍ ഈ വര്‍ഷത്തെ പരിപാടികള്‍ അമ്മമാര്‍ക്ക് സമര്‍പ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മക്കായ്’ എന്ന പേരില്‍ വിവിധ പരിപാടികളാണ് നടത്തി വരുന്നത്. തറവാടിന്റ അമ്മയും മെന്റെറുമായ പദ്മഭൂഷണ്‍ കെ എസ് ചിത്രയാണ് സര്‍ഗ്ഗനിശയുടെ മുഖ്യാഅതിഥി.
15 വര്‍ഷം റിയാദിന്റെ പൊതു സമൂഹത്തില്‍, കലാ സാംസ്‌കാരിക സാമൂഹിക, ജീവകാരുണ്യ പ്രവൃത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് തറവാണ് കുടുംബ കൂട്ടായ്മ. കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള 50 കുടുംബങ്ങളുടെ ഒരുമയുടെ സാക്ഷാത്കാരമാണ് കൂട്ടായ്മയുടെ കരുത്തെന്ന് തറവാട് ഭാരവാഹികള്‍ പറഞ്ഞു. ജീവകാരുണ്യ പ്രവൃത്തനങ്ങളു ൈഭാഗമായി ആരംഭിച്ച പുതിയ പദ്ധതിയാണ് ‘ഒരു വീട്’. നിരാലംബരായ ഒരു കുടുംബത്തിന് തറവാട് അംഗങ്ങള്‍ ചേര്‍ന്ന് ഭവനം സമ്മാനിക്കുന്നതാണ് പദ്ധതി. പ്രഥമ വീടിന്റെ താക്കോല്‍ദാനം അടുത്ത മാസം നിര്‍വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. സര്‍ഗ നിശ പോസ്റ്റര്‍ പ്രകാശനവും നടന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ബിനു എം. ശങ്കരന്‍ മാവേലിക്കര (കാരണവര്‍), ത്യാഗരാജന്‍ എസ് കരുനാഗപ്പള്ളി (കാര്യദര്‍ശി), ബാബു പൊറ്റക്കാട് തൃശൂര്‍ (കലാകായികദര്‍ശി), മൊഹമ്മദ് റഷീദ് (പൊതു സമ്പര്‍ക്കദര്‍ശി), പ്രമോദ് ചിറ്റാര്‍ (ഉപദേശക സമതി), ഹര്‍ഷദ് പി.ബി.,രാജേഷ് കെ.സി, സുരേഷ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.