അറബികളില്‍ ചിലര്‍ക്ക് ഒട്ടകം ആഡംഭരവും മറ്റു ചിലര്‍ക്ക് ജീവിത മാര്‍ഗവുമാണ്. അതുകൊണ്ടാണ് ഒട്ടകത്തെ പരിപാലിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നവരാണ് അറബികള്‍. വേനല്‍ കഴിഞ്ഞ് ശീതകാലം ആരംഭിച്ചതോടെ ഒട്ടകങ്ങളെ പ്രജനനത്തിന് ഒരുക്കുന്ന തിരക്കിലാണ് സൗദിയിലെ ഒട്ടക ഉടമകള്‍.
സമ്പത്‌സമൃദമായ സംസ്‌കാരവും പൈതൃകവുമാണ് അറബ് ജനതയുടെ ജീവിതം. അറബ് ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത രണ്ട് ജീവികളാണ് ഒട്ടകവും ഫാല്‍ക്കനും. അതുകൊണ്ടുതന്നെ അറബ് ജനതയും ഭരണകൂടവും ഗോത്ര വിഭാഗങ്ങളുമെല്ലാം ഏറെ പ്രാധാന്യമാണ് ഈ രണ്ട് ജീവജാലങ്ങള്‍ക്കും നല്‍കിവരുന്നത്.
സൗദിയില്‍ ശീതകാലം തുടങ്ങിയിരിക്കുന്ന. ഒട്ടകങ്ങളെ പ്രജനനത്തിന് തയ്യാറാക്കുന്നത് ശീതകാലത്താണ്. ഫഹല്‍ ഇനത്തിലുളള ആണ്‍ ഒട്ടകങ്ങളെയാണ് ഇണ ചേരാന്‍ ഒട്ടക ഉടമകള്‍ തെരഞ്ഞെടുക്കുന്നത്. ഇത്തരം ഒട്ടകങ്ങളെ പ്രത്യേകം പരിചരിക്കുകയും ചെയ്യും. ഫഹല്‍ വര്‍ഗത്തിലുളള ഒരു ഒട്ടകത്തിന് ഏറ്റവും ചുരുങ്ങിയ വില മൂന്ന് ലക്ഷം റിയാലാണ്. ഗോതമ്പും ഈന്തപ്പഴവുമാണ് ഇവക്കു നല്‍കുന്ന ഭക്ഷണം. ഇതിനു പുറമെ മികച്ച പ്രത്യുല്‍പ്പാദന ശേഷി ലഭിക്കുന്നതിന് മുഖഅബ് അലാഫ് എന്ന പുല്ലും ഫഹല്‍ ഇനത്തിലുളള ഒട്ടകങ്ങള്‍ക്ക് നല്‍കും.
ഐക്യരാഷ്ട്ര സഭക്കു കീഴിലുളള ഫുഡ് ആഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പതിനാറ് ലക്ഷം ഒട്ടകങ്ങളാണുളളത്. അതില്‍ 53 ശതമാനവും സൗദി അറേബ്യയിലാണ്. 2011ലെ കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 8.30 ലക്ഷം ഒട്ടകങ്ങുണ്ടെന്നാണ് കണക്കാക്കുന്നത്. വര്‍ഷം 5.2 ശതമാനം ഒട്ടകങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
സൗദിയിലെ അല്‍ ജൗഫ്, അറാര്‍, തബൂക്, തബര്‍ജല്‍, റിയാദ്, ഖസിം, ഹായില്‍, ജസാന്‍, അല്‍ ബാഹ എന്നിവിടങ്ങളിലാണ് ഒട്ടകങ്ങള്‍ ധാരാളമായി കാണുന്നത്. മജാഹീം, വദ്ദ്ഹ, ഹൊമര്‍, സ്വഫര്‍, ശൈലെ, ഔദി, സഹേലി, ഔറഖ്, ഹദാന, അസൈല്‍, സര്‍ഗീഹ്, ശഗൈഹ് എന്നിങ്ങനെ പ്രധാനമായും 12 ഇനങ്ങളിലുളള ഒട്ടകങ്ങളാണ് സൗദിയിലുളളത്. സാധാരണക്കാര്‍ പ്രധാനമായും ഇതില്‍ അഞ്ചിനങ്ങളിലുളള ഒട്ടകങ്ങളെയാം് വളര്‍ത്തുന്നത്.
അസൈല്‍ ഇനത്തിലുളള ഒട്ടകങ്ങളെയാണ് പന്തയ മത്സരത്തിന് ഉപയോഗിക്കുന്നത്. ഇവക്ക് കൂര്‍ത്ത മുഖവും പരന്ന കാല്‍കുളമ്പുമാണുളളത്. നീളമുളള നേര്‍ത്ത കാലുകളും ഇവയുടെ പ്രത്യേകതയാണ്.
മാസം, പാല്‍ എന്നിവക്ക് ഏറ്റവും മികച്ച ഇനം മജാഹീം വര്‍ഗത്തിലുളള ഒട്ടകങ്ങളാണ്. രാജ്യത്തെ വടക്ക് കിഴക്ക് പ്രവിശ്യകളിലാണ് ഇതിനെ ധാരാളമായി കാണുന്നത്. അറബികള്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തുന്നതും ഇതേ വര്‍ഗത്തിലുളള ഒട്ടകങ്ങളെയാണ്.
അഞ്ച് വയസ് പൂര്‍ത്തിയായ ഒട്ടകങ്ങളെയാണ് ഇണചേരാന്‍ വിടുന്നത്. പ്രായം കുറഞ്ഞ ഒട്ടകങ്ങളെ ആണ്‍ ഒട്ടകങ്ങളോടൊപ്പം വിട്ടാലും ഇവ ഇണചേരാറില്ല. 12 മാസം പൂര്‍ത്തിയാകുമ്പോഴാണ് ഒട്ടകം പ്രസവിക്കുന്നത്. ജനിച്ചു വീണ് 30 മിനുറ്റുകള്‍ക്കകം ഒട്ടകങ്ങള്‍ക്ക് എഴുനേറ്റ് നില്‍ക്കാനും നടക്കാനും കഴിയും. സാധാരണ ആറു മാസം മുതല്‍ ഒന്‍പത് മാസം വരെ ഒട്ടകങ്ങള്‍ പാല്‍ ചുരത്തും. ഒട്ടകപ്പാലിന് ഏറെ ഔഷധ ഗുണമാണുളളത്. പ്രമേഹ ചികിത്സക്ക് ഒട്ടകപ്പാല്‍ ഫലപ്രദമാണ്. ഒട്ടകപ്പാലില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. തിളപ്പിക്കാതെ കറന്നെടുത്ത ഉടനെ പാല്‍ കുടിക്കുന്ന ശീലമാണ് അറബികള്‍ക്കുളളത്. പാല്‍ വില്‍പ്പനയിലൂടെ അല്ല ഉടമകള്‍ക്ക് വരുമാനം. ഒട്ടകങ്ങളെ വിറ്റാണ് വരുമാനം നേടുന്നത്. ഒട്ടക മാസംകൊണ്ടുളള വിഭവങ്ങള്‍ അറബികള്‍ക്ക് ഏറെ പ്രിയമാണ്. ഹജ്ജും ബലിപെരുന്നാളുമാണ് ഒട്ടക സീസണ്‍. മികച്ച വിലയാണ് ഈ സന്ദര്‍ഭങ്ങളില്‍ ഒട്ടകങ്ങള്‍ക്ക് ലഭിക്കുന്നത്.
ശരീരത്തില്‍ നിന്നു 40 ശതമാനം ജലാംശം നഷ്ടപ്പെട്ടാലും ഒട്ടകങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും. അന്തരീക്ഷ ഊക്ഷ്മാവിന്റെ മാറ്റം അനുസരിച്ച് ഒട്ടകങ്ങള്‍ക്ക് ശരീര ഊക്ഷ്മാവില്‍ മാറ്റം വരുത്താനുളള ശേഷിയുണ്ട്.
30,000 മുതല്‍ 10 ലക്ഷം റിയാല്‍ വരെയാണ് ഒരു ഒട്ടകത്തിന്റെ വില. നിറം, ആകാരം, വലിപ്പം, ഇനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒട്ടകങ്ങളുടെ വില. മജാഹീം വര്‍ഗത്തില്‍പെട്ട ഒട്ടകങ്ങള്‍ക്കാണ് അറബികള്‍ക്കിടയില്‍ ഏറെ പ്രിയം.
വേദഗ്രന്ഥമായ ഖുര്‍ആനില്‍ ഏഴ് തവണ ഒട്ടകങ്ങളെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഒട്ടകത്തിന്റെ പേര് അല്‍ ഖസ്‌വ എന്നായിരുന്നു. ഇതെല്ലാം അറബികളുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടകങ്ങളെ ഏറെ വാല്‍സല്യത്തോടെയാണ് അറബികള്‍ വളര്‍ത്തുന്നത്.