സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍. അതൊരു മലയാളി പെണ്‍കുട്ടിയാണ്. ബുറൈദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പ്ലസ് ടൂ പാസായ നിഹാ നസ്മത്ത്. 18 വയസ് പൂര്‍ത്തിയായി എട്ടാം ദിവസം ലൈസന്‍സ് നേടിയാണ് നിഹാ നേട്ടം കൈവരിച്ചത്.
ഒന്‍പതാം ക്ലാസില്‍ മൊട്ടിട്ട മോഹം പന്ത്രാണ്ടാം ക്ലാസ് പൂര്‍ത്തിയായതോടെ നേടിയെടുത്ത സന്തോഷത്തിലാണ് സൗദിയിലെ ബുറൈദയില്‍ പ്രവാസിയായ മലയാളി പെണ്‍കുട്ടി നിഹാ നസ്മത്ത്. സൗദിയില്‍ വനിതകള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് അനുവദിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2018 ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. ഇതോടെയാണ് നിഹാ നസ്മത്തിനും കാര്‍ െ്രെഡവ് ചെയ്യണമെന്ന മോഹം ഉദിച്ചത്. അന്ന് ബുറൈദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു നിഹാ. പതിനെട്ട് വയസ് പൂര്‍ത്തിയാകാന്‍ കാത്തിരുന്ന നിഹാ 18 തികഞ്ഞ അന്നു തന്നെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കി. നാലു ദിവസത്തെ പരിശീലനത്തില്‍ തന്നെ മികവ് പുലര്‍ത്തി. എട്ടാം ദിവസസം നടന്ന ആദ്യ ടെസ്റ്റില്‍ തന്നെ െ്രെഡവിംഗ് ലൈസന്‍സ് നേടുകയും ചെയ്തു. സൗദിയില്‍ ലൈസന്‍സ് നേടുന്ന എറ്റവും പ്രായംകുറഞ്ഞ മലയാളി പെണ്‍കുട്ടി എന്ന ഖ്യാതി ഇതോടെയാണ് നിഹാ നസ്മത്തിന് സ്വന്തമായത്.
വനിതകള്‍ക്കായി സൗദിയില്‍ ഒരുക്കിയിട്ടുളള െ്രെഡവിംഗ് പരിശീലനം ഏറ്റവും മികച്ചതാണ്. സമര്‍ത്ഥരായ ഇന്‍സ്ട്രക്ടര്‍മാരാണ് പരിശീലിപ്പിക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനൊപ്പം ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു യാത്ര ചെയ്യാന്‍ വാശിപിടിച്ചിരുന്ന നിഹാ നസ്മത്തിന് അതുകൊണ്ടുതന്നെ സ്റ്റിയറിംഗും ആക്‌സിലേറ്ററും ഗിയറുമെല്ലാം നല്ല പരിചയം.
പിതാവായ കാസര്‍കോട് കട്ടക്കാല്‍ ഇഖ്‌രിമത്ത് കീഴൂര്‍ വലിയ വാഹന കമ്പക്കാരനാണ്. അദ്ദേഹത്തിന്റെ പിതാവും ഡ്രൈവിംഗ് ആസ്വദിക്കുകയും വാഹനങ്ങളോട് ഏറെ താല്‍പര്യവുമുളള ആളുമാണെന്ന് നിഹാ പറയുന്നു. ആ പാതയാണ് തന്നെയും വാഹന കമ്പക്കാരിയാക്കിയതെന്ന് നിഹാ പറയുന്നു.
ചെറുപ്പം മുതല്‍ വാഹനങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി പിതാവ് ഇഖ്‌രിമത്തും പറഞ്ഞു. ഡ്രൈവര്‍ സീറ്റില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മകള്‍ ചാടി സീറ്റിലിരിക്കും. വളരെ ചെറുപ്പത്തില്‍ തന്നെ ഓഫായി കിടക്കുന്ന വാഹനത്തിന്റെ സ്റ്റിയറിംഗില്‍ പിടിച്ച് മകള്‍ തിരിക്കുമായിരുന്നു. ആറ്-ഏഴ് വയസുവരെ ഡ്രൈവര്‍ സീറ്റില്‍ നിന്നു ഇറങ്ങാന്‍ പോലും മടിയായിരുന്നു.
സൗദിയില്‍ വണ്‍വേ ആയതിനാല്‍ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാണ്. ഇരുവശങ്ങള്‍ ശ്രദ്ധിക്കാതെ അലക്ഷ്യമായി വാഹനം ഓടിക്കുന്നതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. അതോടൊപ്പം ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും സിഗ്‌നലുകള്‍ കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ സുരക്ഷിത യാത്ര ഉറപ്പാണെന്ന് നിഹയുടെ പക്ഷം. കഴിയുന്നത്ര കഴിവുകളും വൈദഗ്ദ്യവും പെണ്‍കുട്ടികള്‍ നേടിയെടുക്കണം. ഇതെല്ലാം ജീവിതത്തില്‍ വനിതകള്‍ക്ക് കരുത്ത് പകരും. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നമുക്ക് കാര്‍ ഓടിക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് പെണ്‍കുട്ടികളെ െ്രെഡവിംഗില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ ചെറിയ അപകടം ഉണ്ടായാല്‍ ഡ്രൈവിംഗ് പരിശീലിക്കുന്നത് ഉപേക്ഷിക്കുന്നവരും ഉണ്ട്. ആത്മവിശ്വാസം കൈവിടാതിരുന്നാല്‍ മാത്രം മതിയെന്നും നിഹ പറയുന്നു.
വാഹനം ഓടിക്കുക മാത്രമല്ല, അത്യാവശ്യം വാഹനത്തിന്റെ റിപ്പയറിംഗിലും നിഹ കൈവെച്ചിട്ടുണ്ട്. പഞ്ചറായ ടയര്‍ മാറ്റിയിടാനും സ്പാര്‍ക് പ്‌ളഗ് മാറ്റാനും നിഹക്ക് കഴിയും. പിതാവില്‍ നിന്നാണ് ഇതെല്ലാം സ്വന്തമാക്കിയത്. ഡ്രൈവിംഗിലെ മികവും ഇംഗ്‌ളീഷ് ഭാഷയിലെ പരിജ്ഞാനവും അറിഞ്ഞതോടെ ജോലി വാഗ്ദാനം ലഭിച്ചിരുന്നു. സൗദിയില്‍ വിനോദ യാത്രക്കിടെ പരിചയപ്പെട്ട യൂറോപ്പില്‍ നിന്നുളള നയതന്ത്ര ഉദ്യോഗസ്ഥയാണ് ജോലി വാഗ്ദാനം ചെയ്തത്. എഞ്ചിനീയറിംഗില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നതുകൊണ്ടാണ് വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ചതെന്നും നിഹ നറഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റ് പാസായ നിഹാ നസ്മത്തിന് ബുറൈദ ഖുബൈബ് വനിതാ ട്രാഫിക് വിഭാഗം സൂപ്പര്‍വൈസര്‍ ബഷാഹിര്‍ ആണ് ലൈസന്‍സ് കൈമാറിയത്. അവരാണ് ഏറ്റവും പ്രായംകുറഞ്ഞ ഡ്രൈവറാണ് നിഹാ നസ്മത്തെന്ന് അറിയിച്ചത്. 17 വര്‍ഷമായി ബുറൈദയിലാണ് നിഹയുടെ കുടുംബം. പ്രമുഖ ഫാസ്റ്റ് ഫുഡ് ഗ്രൂപ്പില്‍ സൂപ്പര്‍വൈസറാണ് പിതാവായ ഇഖ്‌രിമത്ത്. സുബൈദയാണ് മാതാവ്. നുസ നിഅ്മത്ത്, മുഹമ്മദ് നിസാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.