റിയാദ്: ശിഫ സനഇയ്യയിലെ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി റിയാദ് വനിത കെഎംസിസി. ‘പവിത്ര മാസത്തിലെ പുണ്യം നേടാം’ എന്ന പരിപാടിയില്‍ മുന്നൂറ്റി അന്‍പത് പേര്‍ക്ക് കിറ്റ് വിതരണം ചെയ്തു.
പ്രവാസികളില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി അവസാനിച്ചിട്ടില്ല. മാസങ്ങളോളം ശമ്പളം ലഭിക്കാത്ത നിരവധിപേര്‍ ലേബര്‍ ക്യാമ്പുകളിലും അല്ലാതെയും കഴിയുന്നുണ്ട്. ദീര്‍ഘ അവധി കഴിഞ്ഞ് തിരിച്ചെത്തിയവരും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തത്.
പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ഭാരവാഹികളായ ഹസ്ബിന നാസര്‍, നജ്മ ഹാഷിം, ഫസ്‌ന ഷാഹിദ്, സാറ നിസാര്‍, സാബിറ മുസ്തഫ, അഷ്‌റഫ് വെള്ളേപ്പാടം, ഉമ്മര്‍ അമാനത്ത്, ആലിക്കുട്ടി കൂട്ടായി, ഷാഹിദ് അറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.