റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റമദാന്‍ സംഗമവും അത്താഴ വിരുന്നും സംഘടിപ്പിച്ചു. അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദിന്‍ വി ജെ സംഗമം ഉദ്ഘാടനം ചെയ്തു.
നാഷണല്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ റമദാന്‍ സന്ദേശം നല്‍കി. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, മലയാളമിത്രം ഓണ്‍ലൈന്‍ മാനേജിങ് ഡയരക്ടര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഫോര്‍ക്ക പ്രതിനിധി സത്താര്‍ കായംകുളം, ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ്,
എഴുത്തുകാരി നിഖില സമീര്‍, നവോദയ പ്രതിനിധി സുധിര്‍ കുമ്മില്‍, ജി എം എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, നാഷണല്‍ കമ്മിറ്റി അംഗം മുജിബ് കായംകുളം എന്നിവര്‍ പ്രസംഗിച്ചു. പരിപാടിക്ക് ജോണ്‍സണ്‍ മാര്‍ക്കോസ്, ബഷീര്‍ കോട്ടയം,ബിനു കെ തോമസ്, കെ ജെ റഷീദ്, ജലീല്‍ ആലപ്പുഴ അന്‍സാര്‍ പള്ളുരുത്തി നേതൃത്വം നല്‍കി. റമദാന്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പ്രെഡിന്‍ അലക്‌സ് സ്വാഗതവും ജനറല്‍ സെക്രട്ടറി റസല്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.