
റിയാദ്: സമൂഹ നോമ്പുതുറക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. ബത്ഹ ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുമായി സഹകരിച്ചാണ് സമൂഹനോമ്പുതുറ ഒരുക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇസ്‌ലാമിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.
ബത്ത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും, ശുമേസി ജനറല്‍ ആശുപത്രിക്ക് സമീപമുളള ഓഡിറ്റോറിയത്തിലുമാണ് ഇഫ്താര്‍ ഒരുക്കുന്നതെന്ന് ഇസ്‌ലാമഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
സമൂഹ ഇഫ്താറിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. മുഹമ്മദ് സുല്‍ഫിക്കര്‍ (ചെയര്‍മാന്‍), അഡ്വ അബ്ദുല്‍ജലീല്‍, മൂസാ തലപ്പാടി (വൈ. ചെയര്‍മാന്‍മാര്‍), അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ (ജനറല്‍ കണ്‍വീനര്‍), നൗഷാദ് മടവൂര്‍, ഫൈസല്‍ ബുഹാരി (ജോ. കണ്‍വീനര്‍മാര്‍), ഇഖ്ബാല്‍ വേങ്ങര (വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍) എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ അറിയിച്ചു.
നോമ്പുതുറയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി സജ്ജീകരിക്കുന്നതിനായി മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഹനീഫ മാസ്റ്റര്‍, ഹസനുല്‍ ബന്ന, ഫൈസല്‍ കുനിയില്‍, അബ്ദുസ്സലാം ബുസ്താനി, സിബ്ഗത്തുള്ള, ബഷീര്‍ സ്വലാഹി, അഷ്‌റഫ് തലപ്പാടി, അറഫാത്ത് കോട്ടയം, മുജീബ് ഒതായി, നിസാര്‍ കെ., മുജിബ് ഇരുമ്പുഴി, ഷംസുദ്ദീന്‍ പുനലൂര്‍, അഷ്‌റഫ് തിരുവനന്തപുരം, കബീര്‍ ആലുവ, ഉമര്‍ ഖാന്‍ തിരുവനന്തപുരം, ഷുക്കൂര്‍ ചേലാമ്പ്ര, ജലീല്‍ ആലപ്പുഴ, ഗഫൂര്‍ ഒതായി, മുജീബ് റഹ്മാന്‍, വലീദ് ഖാന്‍, വാജിദ് ചെറുമുക്ക്, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദാലി അരിപ്ര, നബീല്‍ പി.പി, ഷംസുദ്ദീന്‍, സല്‍മാന്‍, മാസിന്‍ മുഹമ്മദാലി, റഷീദ് കടവത്ത്, മുഹമ്മദാലി, ബാസില്‍ പി.പി, ഷാജഹാന്‍ എന്‍, തഹ്‌സിന്‍, നജീബ് സി, ശംസുദ്ദീന്‍ അരിപ്ര, കമറുദ്ദീന്‍, സനീര്‍ എം, ആസിഫ്, ഫിറോസ്, സക്കരിയ, യാക്കൂബ്, മുസ്തഫ മഞ്ചേശ്വരം, അബ്ദുല്‍ ബാസിത് തലപ്പാടി, അമീര്‍ അരൂര്‍, റഷീദ് റിസ, ഹക്കീം, നാദിര്‍ പാലത്തിങ്ങല്‍, നസ്രി അരൂര്‍ എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചു.
ഇസ്‌ലാമിക വിജ്ഞാന സദസ്സ്, വിഷയാധിഷ്ഠിത പഠന ക്ലാസ്സ്, ലേണ്‍ ദി ഖുര്‍ആന്‍ പാഠപുസ്തക സൗജന്യ വിതരണം, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണം എന്നിവ ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ മദീനി സന്ദേശം നല്‍കി. സാജിദ് കൊച്ചി, ഹസനുല്‍ ബന്ന, ഹനീഫ മാസ്റ്റര്‍, ഫൈസല്‍ കുനിയില്‍, ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ സ്വാഗതവും, നൗഷാദ് മടവൂര്‍ നന്ദിയും പറഞ്ഞു.