
റിയാദ്: സൗദിയില്‍ വൈദ്യുതി ബില്‍ കുടിശ്ശികയുളളവര്‍ക്കും ഘട്ടം ഘട്ടമായി പണം അടക്കാന്‍ സൗകര്യം. കണക്ഷന്‍ വിച്‌ഛേദിക്കാതിരിക്കാന്‍ ബില്‍ തുകയുടെ പകുതി അടക്കാനാണ് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇനി മുതല്‍ ആകെ കുടിശ്ശികയുടെ ഒരു ഭാഗം ഓണ്‍ലൈന്‍ വഴി അടയ്ക്കാം. അതേസമയം, വിഛേദിക്കപ്പെട്ട വൈദ്യുതി പുനസ്ഥാപിക്കാന്‍ ബില്‍ തുകയുടെ പകുതി അടക്കണമെന്നും ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ബില്‍ തുക ആയിരം റിയാലില്‍ കുറവാണെങ്കില്‍ വൈദ്യുതി വിച്ഛേദിക്കരുത്. സ്‌കൂള്‍ പരീക്ഷ, റമദാന്‍, വീടുകളിലെ പ്രത്യേക അവസരങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലും വൈദ്യുതി വിഛേദിക്കാന്‍ പാടില്ലെന്നാണ് ചട്ടം.