റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’യുടെ സൗദിതല ഉദ്ഘാടനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. മരുഭമിയിലെ ഇടയന്‍മാര്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്നതിനാണ് കാരുണ്യ യാത്ര. പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ റമദാന്‍ കിറ്റ് റിയാദിന്റെ പ്രാന്ത പ്രദേശങ്ങളിലെ മരുഭൂമികളില്‍ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാര്‍ക്കും ഒട്ടകത്തെ മെയ്ക്കുന്നവര്‍ക്കും എത്തിച്ചു. കൃഷിയിടങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്ന ദൗത്യമാണ് നടത്തുന്നത്. മരുഭൂമികളില്‍ ഡ്രൈവ് ചെയ്യാന്‍ ശേഷിയുളള വാഹനങ്ങളില്‍ പ്രവാസി മലയാളി ഫൗണ്ടെഷന്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും റിയാദിന്റെ പൊതുസമൂഹത്തിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ നില്‍ക്കുന്നവരും കാരുണ്യ യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അലക്‌സ് പ്രെഡിന്‍ അറിയിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം വാലിലപ്പുഴ, റസ്സല്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, മുജിബ് കായംകുളം, യാസിര്‍, ബഷീര്‍ കോട്ടയം, ഷെരീഖ് തൈക്കണ്ടി, കെ. ജെ റഷീദ്, ബിനു കെ തോമസ്, അന്‍സാര്‍ പള്ളുരുത്തി, അലി എ കെ റ്റി, ഷമീര്‍ കല്ലിങ്കല്‍, സിയാദ് വര്‍ക്കല, ഷിറാസ്, സിയാദ് താമരശ്ശേരി, ശ്യാം വിളക്കുപാറ, സിമി ജോണ്‍സണ്‍, ഷംന ഷിറാസ്, ജാന്‍സി അലക്‌സ്, സുനി ബഷീര്‍, രാധിക സുരേഷ്, ആന്‍ഡ്രിയ ജോണ്‍സണ്‍, അനാമിക സുരേഷ്, ഫിദ ഫാത്തിമ, ഷഹിയ ഷിറാസ്, ഫവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
സൗദിയിലുടനീളം റമദാനില്‍ മരുഭൂമികളിലും ലേബര്‍ ക്യാമ്പുകളിലും ജോലി നഷ്ടപ്പെട്ടു റൂമില്‍ കഴിയുന്നവര്‍ക്കും കിറ്റുകള്‍ എത്തിക്കാന്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഡോ അബ്ദുല്‍ നാസര്‍, സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ജോണ്‍സണ്‍ മാര്‍ക്കൊസ് എന്നിവര്‍ അറിയിച്ചു.