റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. മലാസ് ലുലു ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു.
രക്ഷാധികാരി സമിതി അംഗം വര്‍ഗീസ് ഇടിച്ചാണ്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റൗദ ഏരിയ അംഗവും ചില്ല സര്‍ഗവേദി കോഓര്‍ഡിനേറ്ററുമായ സുരേഷ് ലാല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുമ്പന്തിയിലുണ്ടായിരുന്ന, ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകര്‍ന്ന രണ്ട് സഖാക്കളാണ് ഇഎംഎസും എകെജിയുമെന്ന് അനുസ്മരണ സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രയപ്പെട്ടു. അവര്‍ അന്നു നടത്തിയ പോരാട്ടങ്ങളുടെ ആവേശമുള്‍ക്കൊണ്ട് ഇന്ത്യയിലെ സംഘപരിവാറിന്റെ ദുര്‍ഭരണത്തിനെതിരെയും വര്‍ഗ്ഗീയ വിഭജനത്തിനെതിരെയും ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിക്കാന്‍ ഇന്ത്യയിലെ തൊഴിലാളികളടക്കമുള്ള എല്ലാവരും മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രയപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, ഫിറോസ് തയ്യില്‍, അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ജോയിന്റ് സെക്രട്ടറി സജിന സിജിന്‍, ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് എന്നിവര്‍ സഖാക്കളെ അനുസ്മരിച്ചു സംസാരിച്ചു.