റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ്ചാപ്റ്റര്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക്ക്ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ ഉസാമ മുഹമ്മദ് ഇളയൂര്‍ റമദാന്‍ സന്ദേശം നല്‍കി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
റമദാന്‍ സന്ദേശം ആസ്പദമാക്കി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍ ശംസീര്‍, റിയാസ് വണ്ടൂര്‍, ആയിഷ അംജത്ത് , സല്‍മാന്‍ ഉമ്മര്‍, അനസ് എന്നിവര്‍ വിജയികളായി. ഇവര്‍ക്ക് സഫീര്‍ വണ്ടൂര്‍, ബഷീര്‍ ടി. പി, നവാസ് ഒപീസ്, ഗഫൂര്‍ കൊയിലാണ്ടി, നിമയുത്തുള്ള പുത്തൂര്‍ പള്ളിക്കല്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. കഴിഞ്ഞവര്‍ഷം എസ്. എസ്. എല്‍. സി വിജയികളായ സജനന്‍ സനൂപ്, മോഹിത് മോഹനന്‍ എന്നിവര്‍ക്ക് നിബിന്‍ ലാല്‍ സിറ്റിഫ്‌ളവര്‍, ഉമ്മര്‍ തനിമ എന്നിവര്‍ പ്രശംസാഫലകം സമ്മാനിച്ചു. ഉമ്മര്‍ മുക്കം (ഫോര്‍ക), ശിഹാബ് കൊട്ടുകാട്, സുബ്രഹ്മണ്യന്‍ (കേളി ), യു. പി. മുസ്തഫ (കെ. എം. സി. സി ), കുമിള്‍ സുധീര്‍ (നവോദയ ), അംജത്ത് (തനിമ), കനകലാല്‍, സല്‍മാന്‍ ഖാലിദ്, അനസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനില്‍കുമാര്‍, ശാക്കിര്‍, ജോയി, സെയ്തു മീഞ്ചന്ത, അന്‍വര്‍, വിഗേഷ് (റിയാദ് വില്ല ), സക്കറിയ, ജമാല്‍ കരോളം, നിഷാദ്, ആദിഷ്, ഹരിപ്രിയ (ഡി ഫോര്‍ ഡാന്‍സ് ഫെയിം ) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഉണ്ണിക്കുട്ടന്‍ ആമുഖം പറഞ്ഞു. സനൂപ് പയ്യന്നൂര്‍ സ്വാഗതവും തമ്പാന്‍. വി. വി, വരുണ്‍, അബ്ദുല്‍ സമദ്, സുകേത് കല്ലത്ത്, രാഗേഷ്, ജംഷീദ്, ഷാഫി, പ്രിയ സനൂപ്, ജസീറ ജംഷീദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.