
റിയാദ്: യുവാക്കളുടെ കരുത്തും ഐക്യം പകര്‍ന്ന ആവേശവും മാറ്റുരച്ച വടംവലി മത്സരം വേറിട്ട അനുഭവമായി. മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്സ്) റിയാദ് ആണ് വടം വലി മത്സരം സംഘടിപ്പിച്ചത്. ബിപിഎല്‍ കാര്‍ഗോ എവര്‍റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് വടം വലി മത്സരത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചു. ആവേശം അലതല്ലിയ പോരാട്ടത്തില്‍ കനിവ് റിയാദ് ചമ്പ്യാന്മാരായി. രണ്ടാം സ്ഥാനം കനിവ് എ ടീമും മൂന്നാം സ്ഥാനം റെഡ് അറേബ്യയും നേടി.
ഒന്നാം സ്ഥാനം നേടിയ കനിവ് റിയാദിന് 1001 റിയാലും ട്രോഫിയും ബി പി ല്‍ കാര്‍ഗോ ഡയറക്ടര്‍ അര്‍ഷാദ് എംടി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ഓട്ടോ കെയര്‍ വര്‍ക്ക്‌ഷോപ് നല്‍കുന്ന 701 റിയാലും ട്രോഫിയും പാര്‍ട്ണര്‍ ജംഷി അലങ്കാറും, മൂന്നാം സ്ഥാനക്കാര്‍ക്ക് മിറാത് അല്‍ റിയാദ് നല്‍കുന്ന 501 റിയാലും ട്രോഫിയും റാഫി കൊയിലാണ്ടിയും വിതരണം ചെയ്തു.
സുലൈ സാംട്ട ഗ്രൗണ്ടില്‍ നടന്ന പരിപാടി മാസ്സ് പ്രസിഡണ്ട് കെ സി. ഷാജു ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് മുഖ്യാഥിതി ആയിരുന്നു. റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ റഫറിമാരായ ഡൊമിനിക് സാവിയോ, ബഷീര്‍ കോട്ടക്കല്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കുള്ള ട്രോഫികളും, കണികള്‍ക്കായി നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അഷ്‌റഫ് മേച്ചേരി, ഉമ്മര്‍ മുക്കം, ജബ്ബാര്‍ കക്കാട്,
ഫൈസല്‍ നെല്ലിക്കാപറമ്പ്, പി പി യൂസുഫ്, ഫൈസല്‍ കക്കാട്, മുസ്തഫ നെല്ലിക്കാപറമ്പ്, സി ടി സഫറുള്ള, അലി പേക്കാടന്‍, മനാഫ് എന്നിവര്‍ വിതരണം ചെയ്തു. നജീബ് ഷാ, ശമീല്‍ കക്കാട്, മുസ്തഫ നാട്ടികല്ലിങ്ങല്‍, യതി മുഹമ്മദലി, സുഹാസ് ചേപ്പാലി, ഷമീം മുക്കം, സലാം പേക്കാടന്‍, സാദിഖ്, മന്‍സൂര്‍, ഇസ്ഹാഖ്, മുഹമ്മദ് കൊല്ലളത്തില്‍, ഷംസു കാരാട്ട്, ആരിഫ് കക്കാട്, റഫീഖ് എരഞ്ഞിമാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റ് കോഡിനേറ്റര്‍ സുബൈര്‍ കാരശ്ശേരി സ്വാഗതവും, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹാറൂണ്‍ കാരക്കുറ്റി നന്ദിയും പറഞ്ഞു.