റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വാലിഹിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു. ഇഫ്താര്‍ സംഗമം വി ജെ നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. ഷാജു അധ്യക്ഷതവഹിച്ചു. പുതിയ ലോഗോയുടെ പ്രകാശനം സാമൂഹ്യ പ്രവര്‍ത്തക മൈമൂന അബ്ബാസ് നിര്‍വഹിച്ചു. റിയാദ് ഒ.ഐ.സി.സി ജെനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ റമദാന്‍ സന്ദേശം നല്‍കി. ഹര്‍ഷദ് ഫറോക്ക്, നവാസ് വെള്ളിമാടുകുന്ന്, ഫൈസല്‍ പൂനൂര്‍, റാഫി കൊയിലാണ്ടി, ഉമ്മര്‍ മുക്കം, ശിഹാബ് കൊടിയത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തകരായ നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ കരുനാഗപള്ളി, മുജീബ് താഴത്തേതില്‍, മജീദ് കെ.പി എന്നിവര്‍ സന്നിഹിതരായിരുന്നു.
സുബൈര്‍ കാരശ്ശേരി, പി.പി. യൂസുഫ്, മുസ്തഫ എ.കെ, യതി മുഹമ്മദലി, സുഹാസ് ചേപ്പാലി, ഷമീം എന്‍ കെ, ഫൈസല്‍ നെല്ലിക്കാപറമ്പ്, ഷമില്‍ കക്കാട്, മുഹമ്മദ് കൊല്ലളത്തില്‍, മന്‍സൂര്‍ എടക്കണ്ടി, ഇസ്ഹാഖ്, ഹര്‍ഷാദ് എം.ടി, സാദിഖ് സി.കെ, ഫൈസല്‍ കക്കാട്, ഹാറൂണ്‍ കാരക്കുറ്റി, ഷംസു കാരാട്ട്, മുസ്തഫ എന്‍.കെ, അലി പേക്കാടന്‍, ഹാസിഫ് കാരശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാസ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് മേച്ചേരി സ്വാഗതവും സലാം പേക്കാടന്‍ ഖിറാഅത്തും, പ്രോഗ്രാം കണ്‍വീനര്‍ കെ.പി ജബ്ബാര്‍ നന്ദിയും പറഞ്ഞു.