റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസോസിയേഷന്‍ പതിമൂന്നാമത് വാര്‍ഷികം ആഘോഷിച്ചു. മര്‍വ്വ വിശ്രമ കേന്ദ്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ട് മനുഷ്യര്‍ എല്ലാം നേടിയെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് കൊവിഡ് കാലം. സാഹചര്യത്തിന് അനുസരിച്ചു പ്രവാസികളുടെ ജീവിത ശൈലിയില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഷാജി പി കെ അധ്യക്ഷത വഹിച്ചു. ഷൈജു കണ്ടപ്പുറം ആമുഖ പ്രഭാഷണവും നടത്തി. പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം ചെയര്‍മാന്‍ സുരേഷ്ബാബു ഈരിക്കല്‍ നിര്‍വഹിച്ചു.
സത്താര്‍ കായംകുളം, വി ജെ നസറുദ്ദിന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂര്‍, നിബിന്‍ ലാല്‍, സബീന എം സാലി , ഡോ:ഹസീന ഫുആദ്, റഹ്മാന്‍ മുനമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജീവകാരുണ്യ, സാംസ്‌കാരിക, മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് കായംകുളം, സലിം കൊച്ചുഉണ്ണുണ്ണി, നിഖില സമീര്‍, ഷിബു ഉസ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാ, കായിക മത്സരങ്ങള്‍, സത്താര്‍ മാവൂര്‍ നയിച്ച ഗാനസന്ധ്യ, റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നൃത്തന്യത്യങ്ങളും അരങ്ങേറി.
ഷാജി മഠത്തില്‍, ഗഫൂര്‍ കൊയിലാണ്ടി, അയ്യൂബ് കരൂപ്പടന്ന, സക്കീര്‍ കരുനാഗപ്പള്ളി, ഷാജഹാന്‍ ചാവക്കാട്, അലക്‌സ് കൊട്ടാരക്കര, ഷാരോണ്‍ ശരീഫ്, അഷ്‌റഫ് മൂവാറ്റുപുഴ, സലിം കളക്കര, ഷൈജു നമ്പലശ്ശേരില്‍, കബീര്‍ മജീദ്, ഷബീര്‍ വരിക്കാപ്പള്ളി, സലിം പള്ളിയില്‍, നൗഷാദ് പയറ്റിയില്‍, ഷലീര്‍ കനി ഇസ്ഹാഖ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സഞിഹിതരായയിരുന്നു.
സൈഫ് കായംകുളം, റഷീദ് കെ. ജെ, അഷ്‌റഫ് കായംകുളം, സമീര്‍ റോയ്‌ബോക്ക്, വര്‍ഗ്ഗീസ് ജോയ്, അരാഫാത്ത് പി കെ, എബി വൈക്കത്തു, നിസാം പെരിങ്ങാല, ശംസുദ്ധീന്‍ ബഷീര്‍, മിറാഷ്, നൗഷാദ് പയറ്റി, ഷാജഹാന്‍ മജീദ്, സുധീര്‍ ചപ്പാത്ത്, താജിമോന്‍ ഷറഫ്, സമീര്‍ കടേശേരില്‍, സുധീര്‍ മൂടയില്‍, കനി വൈക്കത്തു, ശിവരാമന്‍, ജോയ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ട്രറി സൈഫ് കൂട്ടുങ്കല്‍ സ്വാഗതവും ഇസ്ഹാഖ് നന്ദിയും പറഞ്ഞു.