റിയാദ്: വെടി നിര്‍ത്തലിന് സന്നദ്ധത അറിയിച്ച് യമനിലെ ഹൂതികള്‍. ജിദ്ദ അരാംകോ എണ്ണ വിതരണ കേന്ദ്രത്തില്‍ ആക്രമണം നടത്തിന് പിന്നാലെ സഖ്യസേന ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇതോടെയാണ് വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്. ഹൂതി നിയന്ത്രണത്തിലുളള സന്‍ആ വിമാനത്താവം, ഹുദൈദ തുറമുഖം എന്നിവ തുറക്കാന്‍ സന്നദ്ധമാണെന്നും ഹൂതികള്‍ വ്യക്തമാക്കി.
ഹൂതികള്‍ പല തവണ വാക്കു ലംഘിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആലോചനകള്‍ക്കു ശേഷം മാത്രമേ സൗദി അറേബ്യ നിലപാട് വ്യക്തമാക്കുകയുളളൂ. നാളെ ജിസിസിയുടെ നേതൃത്വത്തില്‍ യമന്‍ സമാധാന ചര്‍ച്ച ആരംഭിക്കും. ഇതിലേക്കുള്ള ക്ഷണം ഹൂതികള്‍ നിരസിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാകും ഹൂതി പ്രഖ്യാപനങ്ങളോടുളള പ്രതികരണം.