Edit Content
online-malayalam-landscape-FINAL

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Sections

Contact Info

ഏറനാട് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് അണികളില്‍ വന്‍ പ്രതിഷേധം

മലപ്പുറം: സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമാണ് യൂസുഫലി ആര്യന്‍തൊടിക. ഏറനാട് മണ്ഡലം യൂത്ത് ലീഗ് അമരക്കാരന്‍. യുവതത്തിന്റെ ശബ്ദം. മികച്ച സംഘാടകന്‍. ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും സ്ഥാനാര്‍ത്ഥിയാകാന്‍ തികച്ചും യോഗ്യന്‍. ഏറനാട് നിയോജകമണ്ഡലത്തില്‍ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡന്റായി കഴിഞ്ഞ പത്തു വര്‍ഷമായി പതിനായിരക്കണക്കിന് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്ന സാരഥി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞാടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സഖാക്കളുടെ ഏറ്റവും വലിയ കോട്ടയായ പാര്‍ട്ടിഗ്രാമം എന്നറിയപ്പെടുന്ന പാലാപെറ്റ (20) വാര്‍ഡില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള കിട്ടാത്ത സമയത്ത് അവിടെ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ മത്സരിക്കാന്‍ സധൈര്യം മുന്നോട്ടുവന്നു. ഇക്കാലമത്രയും പാലപ്പെറ്റ കാണാത്ത വിധം ഇഞ്ചോട് ഇഞ്ച് മത്സരം കാഴ്ച വെച്ചു പൊരുതിയ നേതാവു കൂടിയാണ് അദ്ദേഹം.

എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിനുമുമ്പ് ഇദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഞങ്ങള്‍ നാട്ടുകാര്‍ക്കും പഞ്ചായത്തുകാര്‍ക്കും പാര്‍ട്ടി തന്ന സമ്മാനമാണല്ലോ ഇദ്ദേഹത്തിന് കൊടുത്ത അവഗണന.
എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി? ആരെ തൃപ്തിപ്പെടുത്താന്‍ മാറ്റി നിര്‍ത്തി? ഈ ചോദ്യങ്ങളാണ് അണികളും ഗുണകാംഷികളും ആവര്‍ത്തിച്ചു ചോദിക്കുന്നത്.

യുഡിഎഫിന് വിജയം ഉറപ്പായ ജനറല്‍ സീറ്റ് ഉണ്ട്. സ്വന്തം വാര്‍ഡിലെ വോട്ടര്‍മാരായ ആയിരത്തില്‍പരം മുസ്ലീംലീഗിന് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. അതൊന്നും വകവെക്കാതെ വാര്‍ഡ് തന്നെ മുന്നണി സംവിധാനത്തില്‍ മുസ്ലിം ലീഗിന് വേണ്ടെന്നു വെക്കാന്‍ നമ്മുടെ സ്വന്തം എംഎല്‍എ തന്നെ പ്രവര്‍ത്തിച്ചു എന്നറിഞ്ഞതില്‍ വളരെയധികം സങ്കടം ഉണ്ട്. ഈ വിഷയവുമായി പഞ്ചായത്ത് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും കമ്മറ്റിയിലെ പലരുടെയും വിമര്‍ശനങ്ങളും എതിര്‍പ്പുകളും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നതാണല്ലോ.

തന്റെ സമയവും സമ്പത്തും പാര്‍ട്ടിക്കുവേണ്ടി ചെലവഴിച്ച് സാധാപ്രവര്‍ത്തകനായി തുടങ്ങി നാട്ടിലെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്ന, ഏത് ദുരിതത്തിലും നാടുക്കാര്‍ക്ക് പഞ്ചായത്തിലും മണ്ഡലത്തിലും അത്താണിയായി മുസ്ലിം ലീഗിന് അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കിയ, ഇന്ന് മലപ്പുറം ജില്ലയില്‍ തന്നെ മറ്റൊരു നിയോജകമണ്ഡലത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധം കഴിഞ്ഞ 10 വര്‍ഷക്കാലം ഈ യുവത്വത്തിന് നേതൃത്വം നല്‍കിയ ഇദ്ദേഹത്തെ ആണല്ലോ പാര്‍ട്ടി ഇങ്ങനെ അവഗണിച്ചിരിക്കുന്നത്.

പാര്‍ട്ടി അദ്ദേഹത്തെ പലരീതിയിലും അവഗണിക്കപ്പെട്ടിട്ടും ഇന്നും ഞങ്ങളുടെ നാട്ടിലെ മലകളും കുന്നുകളും കയറി ഓരോ വീടുകളിലും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിച്ചു നടക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് സങ്കടവും പ്രയാസവും തോന്നുന്നുണ്ട്.

ഇന്ന് ഈ നാട്ടിലെ ഓരോ വീടുകളിലും വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ പ്രായത്തിന് അതീതമായി എല്ലാവരും ‘എന്തേ നിങ്ങള്‍ നിക്കാഞ്ഞത്…, എന്തേ പാര്‍ട്ടി കുഞ്ഞിപ്പാനെ നിര്‍ത്താഞ്ഞത്..?!’ എന്ന ചോദ്യത്തിന് കണ്ണ് നനഞ്ഞിട്ടാണെങ്കിലും ഞങ്ങള്‍ എന്തെങ്കിലും മറുപടി പറഞ്ഞു ഒരോ വോട്ടും ഉറപ്പിച്ചിറിങ്ങുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകും! ഇനിയെന്നാണ് നമ്മുടെ പാര്‍ട്ടി നേതൃത്വത്തിന് ഇത്തരം പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ കഴിയുന്നത്?

-എറനാട്ടിലെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നലീഗുകാര്‍

Sponsored content

Content highlights :