
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) നോര്‍ക്ക ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. നോര്‍ക്ക നടപ്പാക്കുന്ന നോര്‍ക്ക കാര്‍ഡ്, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി, ക്ഷേമ നിധി എന്നിവയില്‍ അംഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികളായ ഷൈജു നമ്പലശേരി, ഇസ്ഹാഖ് ലവ്‌ഷോര്‍, ഷിബു ഉസ്മാന്‍, കബീര്‍ മജീദ്,സലിം കൊച്ചുണ്ണുണ്ണി, സൈഫ് കൂട്ടിങ്കല്‍, പി കെ ഷാജി, ഷബീര്‍ വരിക്കപ്പള്ളി, അഷറഫ്, രഞ്ജിത്ത്, സമീര്‍ പിച്ചനാട്ട്, സുധിര്‍ മൂടയില്‍, ഷാജഹാന്‍ മജീദ്,കെ ജെ അബ്ദുല്‍ റഷീദ്,നൗഷാദ് യാക്കൂബ്,സുനിര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുളളവര്‍ 050439252, 0531812055 എന്നി നമ്പറുകളില്‍ബന്ധപ്പെടണം.
