റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റും ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ജിസാന്‍ എന്നിവിടങ്ങളിലാണ് മഴക്കു സാധ്യത. അല്‍ ഖര്‍ജ്, അല്‍ ദിരിയ, അല്‍മയ്യ, താദിഖ്, ഹുറൈമില, അല്‍ അഫ്‌ലാജ്, അല്‍ സുലൈയില്‍ അല്‍ വാദി എന്നിവിടങ്ങളിലും പൊടിക്കാറ്റുണ്ടാകും. ജൂലൈ 4 വൈകുന്നേരം വരെ പൊടിക്കാറ്റ് തുടരാനാണ് സാധ്യത.
ജിസാന്‍, അബു ആരിഷ്, അഹദ് അല്‍ സര്‍ഹ, അല്‍അവ്വല്‍, അല്‍ഫത്തേഹ, സംത, സബിയ, ദാദ്, ഹാരിത്, എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ പ്രതീക്ഷിക്കാം. ജിസാന്‍, ഫര്‍സാന്‍, അല്‍ദര്‍ബ്, ബിഷ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.