റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനകീയ ഇഫ്താര്‍ തുടങ്ങി. ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅ്‌വ ആന്റ് അവയര്‍നെസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍. റമദാന്‍ ദിനങ്ങളില്‍ ബത്ഹയിലെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേക സംഘാടക സമിതിയുടെ മേല്‍നോട്ടത്തിലാണ് സമൂഹ നോമ്പ് തുറ. ഇഫ്താറിനോടൊപ്പം വിജ്ഞാന ക്ലാസ്സുകളും സൗജന്യ ബുക്ക് വിതരണവും നടക്കും.
ഡോക്ടര്‍ കഫേ കമ്പനി, മലയാളി സംരംഭകര്‍, സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവ സമൂഹ നോമ്പുതുറയുമായി സഹകരിക്കുന്നു.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഖയ്യൂം ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ഇഫ്താര്‍ ചെയര്‍മാനും, ട്രഷററുമായ മുഹമ്മദ് സുല്‍ഫിക്കര്‍, ഇഫ്താര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇക്ബാല്‍ വേങ്ങര, വൈസ് ക്യാപ്റ്റന്‍മരായ മുജീബ് ഒതായി, സിബ്ഗത്തുള്ള, ബത്ഹ ഏരിയ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ഹനീഫ മാസ്റ്റര്‍, യൂണിറ്റ് ഭാരവാഹികള്‍, ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, തിരഞ്ഞെടുത്ത അമ്പതോളം പ്രവര്‍ത്തകര്‍ എന്നിവര്‍ ഉഫ്താറിന് നേതൃത്വം നല്‍കുന്നത്.