റിയാദ്: കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം ഹജ് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിന്‍വലിക്കുന്നു. ഈ വര്‍ഷം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 10 ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുമതി നല്‍കും.
പല ലോക രാജ്യങ്ങളിലും കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ 65 വയസില്‍ കൂടുതല്‍ പ്രായമുളളവര്‍ക്ക് ഹജിന് അനുമതി നല്‍കില്ല. തീര്‍ഥാടകര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. 72 മണിക്കൂറിനുളളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഓരോ രാജ്യത്തിനുമുളള ക്വാട്ട ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യക്ക് എത്ര തീര്‍ഥാടകരെ അനുവദിക്കുമെന്ന് കാത്തിരിക്കുകയാണ് കേന്ദ്ര ഹജ് കമ്മറ്റിയും സ്വകാര്യ ഹജ് ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരും