റിയാദ്: റിയാദ് സീസണ്‍ ആഘോഷ പരിപാടികളില്‍ 1.4 കോടി ജനങ്ങള്‍ പങ്കാളികളായതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. 150 ദിവസത്തിനിടെയാണ് ഇത്രയും സന്ദര്‍ശകര്‍ ആഘോഷ വേദികളിലെത്തിയത്.
സ്വദേശികളും വിദേശികളും വിനോദ സഞ്ചാരികളും ഉള്‍പ്പെടെയാണ് 1.4 കോടി ജനങ്ങള്‍ റിയാദ് സീസണ്‍ പരിപാടികളില്‍ പങ്കെടുത്തത്. 1,225 കമ്പനികളാണ് റിയാദ് സീസണില്‍ പങ്കെടുക്കുന്നത്. ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഷ് പറഞ്ഞു.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാനും സ്വകാര്യ മേഖലക്ക് നിക്ഷേപാവസരം ഒരുക്കാനും റിയാദ് സീസണ്‍ പരിപാടികള്‍ക്ക് മുഖ്യ പങ്കാണുളളത്. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യം കാണുന്നതിന് നിര്‍ണായക പങ്കുവഹിക്കാന്‍ റിയാദ് സീസണ്‍ പരിപാടികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
7500 പരിപാടികളാണ് റിയാദ് സീസണിന്റെ പ്രത്യേകത. റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ലോകോത്തര പരിപാടികള്‍ക്ക് വേദിയൊരുക്കിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് ആരംഭിച്ച റിയാദ് സീസണ്‍ ഈ മാസം അവസാനിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചതെങ്കിലും നീട്ടിവെക്കുമെന്നാണ് സൂചന.