ജിദ്ദ: അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കവയിത്രി സക്കീന ഓമശ്ശേരിയെ ജിദ്ദ-മലപ്പുറം സൗഹൃദവേദി ആദരിച്ചു. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായ കുടുംബത്തിന് തന്നെയാണ് പുരോഗതിയുണ്ടാവുകയെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഡോ. ഇന്ദു ചന്ദ്ര പറഞ്ഞു. ആത്മവിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ശക്തി. അതിനാവശ്യമായ കരുത്ത് നേടാന്‍ വനിതകള്‍ ശീലിക്കണമെന്നും അവര്‍ പറഞ്ഞു.
ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുന്നീസ ബാവ അധ്യക്ഷത വഹിച്ചു. സലീന മുസാഫിര്‍ വനിതാദിന സന്ദേശം അവതരിപ്പിച്ചു. റുക്‌സാന മൂസ മുഖ്യ പ്രഭാഷണം നടത്തി
റജിയ വീരാന്‍, അനുപമ ബിജുരാജ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഇന്ദു ചന്ദ്രയും സൗഹൃദ വേദി വനിതാ വിംഗ് സാരഥികളും ചേര്‍ന്ന് സക്കീന ഓമശ്ശേരിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. രേഖാ ചിത്രം യു എം ഹുസ്സൈന്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ സമ്മാനിച്ചു. പി കെ കുഞ്ഞാന്‍, യു എം ഹുസ്സൈന്‍ മലപ്പുറം, മുസാഫര്‍ അഹമ്മദ് പാണക്കാട്, കമാല്‍ കളപ്പാടന്‍, അഷ്ഫര്‍ നരിപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. ഹഫ്‌സ മുസാഫര്‍ സ്വാഗതവും നജ്മ ഹാരിസ് കൊന്നോല നന്ദിയും പറഞ്ഞു