റിയാദ്: സൗദിയില്‍ മലയാളം കമേഴ്‌സ്യല്‍ സിനിമ ചിത്രീകരിക്കുന്നു. സൗദിയില്‍ മാധ്യമ പ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ‘നജ’യുടെ പൂജ കൊച്ചിയില്‍ നടന്നു. ടൈറ്റില്‍ ലോഞ്ച്, ഓഡിയോ ലോഞ്ച് എന്നിവയും അരങ്ങേറി. സൗദിയില്‍ ചിത്രീകരിക്കുന്ന പ്രഥമ മലയാളിം കമേഴ്‌സ്യല്‍ സിനിമയാണ്. പ്രവാസി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങില്‍ സംവിധായകന്‍ മോഹന്‍ നിലവിളക്ക് കൊളുത്തി ചിത്രത്തിന് തുടക്കം കുറിച്ചു.
ടൈറ്റില്‍ ലോഞ്ച് ജീവന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബേബിമാത്യു സോമതീരം നിര്വഹിച്ചു. നിര്‍മ്മാതാവ് സൗദ ഷെറീഫ് ഏറ്റുവാങ്ങി. സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് ഗാനങ്ങള്‍ പുറത്തിറക്കി. ഷംസുദ്ദീന്‍ കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, ഷാനവാസ് മുനമ്പത്ത്, മജീദ് മൈത്രി, ഗഫൂര്‍ മുനമ്പത്ത്, ഷിബു മാത്യൂ, നൗഷാദ് ആലുവ തുടങ്ങിയവരും എന്നിര്‍ പ്രസംഗിച്ചു.
മണലാരണ്യത്തിലെ ദുരിത പര്‍വ്വങ്ങള്‍ ആത്മദൈര്യത്തോടെ അതിജീവിച്ച മൂന്ന് മലയാളി വനിതകളുടെ ജീവിത പോരാട്ടമാണ് ‘നജ’യുടെ പ്രമേയം. പ്രവാസലോകത്തെ സൗഹൃദങ്ങളും കൊവിഡ് കാലത്ത് നേരിട്ട തീഷ്ണാനുഭവങ്ങളും ഓര്‍മപ്പെടുത്തുന്ന ചിത്രം കേരളത്തിലും സൗദിയിലും ചിത്രീകരിക്കും.
മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില് ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കൊപ്പം പ്രമുഖതാരങ്ങളും വേഷമിടും. ജോയി മാത്യൂ, നിയാസ്, മുജീബ്, റിയാസ് നര്‍മ്മകല, അന്‍ഷാദ്, ഷിഹാബ് കൊട്ടുകാട്, ഷെഫീഖ്, സുരേഷ് ശങ്കര്‍, ഷിബു മാത്യൂ, മജീദ് ചിങ്ങോലി, അംബിക, ദേവി അജിത്ത്, ശിവാനി, ശബാന അന്‍ഷാദ്, നിദ ജയിഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
ബാബു വെളപ്പായ എഴുതി ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക ശ്രേയ എസ് അജിത് ചിട്ടപ്പെടുത്തിയ ഗാനം സിതാര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. കെ സി അഭിലാഷ് രചനയും സത്യജിത് സീബുള് സംഗീവും നിര്‍വഹിച്ച ഗാനം പ്രവാസി ഗായിക ഷബാന അന്ഷാദും സത്യജിത്തും ചേര്‍ന്ന് പാടിയിരിക്കുന്നു. രാജേഷ് ഗോപാല്‍, രാജേഷ് പീററര്‍ എന്നിവര്‍ കാമറയും അന്ഷാദ് ഫിലിം ക്രാഫ്റ്റ് എഡിറ്റംഗും നിര്‍വ്വഹിക്കുന്നു. നിസാര്‍ പള്ളിക്കശ്ശേരില്‍, സാദിഖ് കരുനാഗപ്പള്ളി, റഹ്മാന്‍ മുനമ്പത്ത്, ജോസ് കടമ്പനാട്, ഉണ്ണി വിജയമോഹന്‍, ബെവിന്‍ സാം, മനോഹരന്‍ അപ്പുകുട്ടന്‍, വിഷ്ണു വീ ഫ്രീക്ക്, സക്കീര്‍ ഷാലിമാര്‍, സന്തോഷ് ലക്‌സ്മാന്‍, എ എസ് ദിനേശ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.