റിയാദ്: നാല്പതു വര്‍ഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കാരിചാലിനു മലാസ് അല്‍മാസ് ഓഡിറ്റോരിയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റേയും വിമെന്‍സ് ഫോറത്തിന്റേയും നേതൃത്ത്വത്തില്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ഗ്ലോബല്‍ ക്യാബിനെറ്റ് അംഗം ശിഹാബ് കൊട്ടുകാട്, മിഡില്‍ ഈസ്റ്റ് നേതാക്കളായ നാസര്‍ ലയ്‌സ്, സലാം പെരുമ്പാവൂര്‍, മുഹമ്മദ് അലി മരോട്ടിക്കല്‍, നാഷണല്‍ കൊഓര്‍ഡിനേറ്റര്‍ ഡോമിനിക് സാവിയോ, നാഷണല്‍ ചാരിറ്റി കണ്‍വീനര്‍ കബീര്‍ പട്ടാമ്പി, നാഷണല്‍ ജോയിന്റ് സെക്രട്ടറി റിജോഷ്, നാഷണല്‍ ജോയിന്റ് ട്രെഷറര്‍ നസീര്‍ ഹനീഫ, മലയാളം ഫോറം കോഡിനേറ്റര്‍ അന്‍ഷാദ് കൂട്ടുക്കുന്നം, അലി ആലുവ, നാഷണല്‍ വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ ഡോ. സീമ മഹമൂദ്, തുടങ്ങിയവ പങ്കെടുത്തു.
റിയാദ് കൗണ്‍സില്‍ പ്രസിഡണ്ട് ഷംനാസ് കുളത്തൂപ്പുഴ, സെക്രട്ടറി ജാനിഷ് അയ്യാടന്‍, ട്രെഷറര്‍ ജെറിന്‍ മാത്യു, വിമെന്‍സ് ഫോറം കോഡിനേറ്റര്‍ സബ്രീന്‍ ഷംനാസ്, പ്രസിഡണ്ട് വല്ലി ജോസ്, സെക്രടറി അഞ്ചു അനിയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മറുപടി പ്രസംഗത്തില്‍ രാജന്‍ കാരിച്ചാല്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.