റിയാദ്: പ്രമുഖ ആതുരാലയ ശൃംഖല സഫ മക്ക പോളിക്ലിനിക്കിന്റെ ബത്ഹ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. കാല്‍ നൂറ്റാണ്ട് സഫ മക്കയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കാളികളായ റിയാദ് പൊതു സമൂഹത്തോട് സഫ മക്ക സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ റബീഅ നന്ദി അറിയിച്ചു.
അത്യാധുനിക ചികിത്സ സംവിധാനങ്ങങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ലഭ്യമാക്കിയ റിയാദിലെ ആദ്യത്തെ പോളിക്ലിനിക്കാണ് സഫ മക്ക. ഡോക്ടര്‍മാരോട് ആംഗ്യ ഭാഷയിലും പരിഭാഷകരുടെ സഹായത്തോടെയും വിദേശികള്‍ ഭാഷയറിയാതെ രോഗ വിവരം പറയാന്‍ ബുദ്ധിമുട്ടിയിരുന്നു കാലത്താണ് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവുമായി സഫ മക്ക റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നുവരെ എല്ലാ ദേശക്കാരും സഫ മക്കക്കു നല്‍കിയ പിന്തുണ അവിസ്മരണീയമാണെന്ന് ഷാജി അരിപ്ര പറഞ്ഞു.
അഡ്മിനിസ്‌ട്രേഷന്‍ മനേജര്‍ ഫഹദ് അല്‍ ഉനൈസി അധ്യക്ഷനായ ചടങ്ങില്‍ മിത്ഹാബ് അല്‍ ഉനൈസി, ഖാലിദ്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാലകൃഷണന്‍, ഡോ. സെബാസ്റ്റ്യന്‍, ഡോ. അനില്‍, ഡോ. ഷാജി, യഹിയ ചെമ്മാണിയോട്, ജാബിര്‍ എ.കെ എന്നിവര്‍ പ്രസംഗിച്ചു.
വര്‍ണാഭമായ കലാ വിരുന്നില്‍ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. ഒലീവ മരിയ കുര്യന്‍ സൗദി ദേശീയ ഗാനം ആലപിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സോയ ഫയാസ്, റഹീം കാസര്‍കോട്, മുഹമ്മദ് അബ്ദുറഹ്മാന്‍, ദാക്ഷ സജിത്ത്, പ്രകാശ്, നീതു സജിത്ത്, ഉമ്മര്‍ കുട്ടി, ലിസി ജോയ്, ഡോ. അസ്‌ലം, നൂര്‍ജഹാന്‍, ഇഖ്ബാല്‍, ശറഫുദ്ധീന്‍, ശിഹാബ്, മിഥുല, മനുജ, മുഹമ്മദ് അഫ്‌റൂസ് എന്നിവര്‍ ഹിന്ദി മലയാളം ഗാനങ്ങള്‍ ആലപിച്ചു. ഡോ. ബാലകൃഷ്ണന്‍, ഡോ. സെബാസ്റ്റ്യന്‍, ഡോ. അനില്‍ കുമാര്‍, ഡോ.തോമസ് എന്നിവര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ ശ്രദ്ധ നേടി.
നഈമ ഷാജി, നൂഹ ഷാജി, മൈസ മെഹ്‌റീന്‍, സോഹ ഫയാസ്, ദയ സജിത്ത്, ദിയാന, ലാനിയ പ്രകാശ്, അദീന, ലിജി പ്രകാശ്, ശരീഫ, ജീവിത, മഞ്ചു, നിത്യ, ഡോ.ഫാത്തിമ, ഡോ.മിനി എന്നിവര്‍ നൃത്തനൃത്യങ്ങള്‍ക്കു ചുവടുവെച്ചു. ശറഫുദ്ധീന്‍, മന്‍സൂര്‍, അനീസ്, സുബൈര്‍, ഷിന്റോ, ആസിഫ്, മുജ്തബ എന്നിവര്‍ വൈബ്രന്റ് സുംബാ ഡാന്‍സ് അവതരിപ്പിച്ചു.
ധന്യ, നിത്യ, ജിജി, ജീവിത, മിഥുല, പുഷ്പ എന്നിവരുടെ ഒപ്പന, ഷിന്‌ടോ അനു ഷിന്റോയുടെ കപ്പിള്‍ ഡാന്‍സ് തുടങ്ങി വിവിധ പരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച ക്യാരംസ്, വടംവലി മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഡോ.തോമസ്, നിഷ, ജംഷീര്‍ പുളിയക്കുത്ത് എന്നിവര്‍ അവതാരകരായിരുന്നു. ഡോ. മുഹമ്മദ് ലബ്ബ സ്വാഗതവും ഡോ. തമ്പാന്‍ നന്ദിയും പറഞ്ഞു.