online-malayalam
Edit Content
online-malayalam-landscape-FINAL

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Sections

Contact Info

സൗദിയില്‍ 10,000 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 10,710 നിയമ ലംഘകരെ അറസ്റ്റു ചെയ്തു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ തൊഴില്‍, വിസ, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങള്‍ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര് ഇഖാമ നിയമ ലംഘകരും 3,071 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,569 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 558 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 49 ശതമാനം പേര് യമനികളും 48 ശതമാനം പേര് എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 62 പേരും അറസ്റ്റിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 11 പേരെയും അറസ്റ്റ് ചെയ്തു.

നിലവില്‍ വിവിധ പ്രവിശ്യകളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 33,555 പേരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് നടപടി തുടങ്ങി. ഇതില്‍ 28,072 പേര്‍ പുരുഷന്മാരും 5,483 പേര്‍ വനിതകളുമാണ്. ഇവരില്‍ യാത്രാ രേഖകളില്ലാത്ത 25,507 പേര്‍ക്ക് രാജ്യം വിടുന്നതിന് ഔട്പാസ് നേടുന്നതിന് എംബസികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. 1,621 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഒരാഴ്ചക്കിടെ 6,274 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content highlights :