റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബഗള്ഫ് മറിയം വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനം എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ ഗയാന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് കവ്വായി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ മുസ്തഫ കവ്വായി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
ഇബ്രാഹിം ശംനാട് റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. സുബ്രമണ്യന്‍ (കേളി), രഘുനാഥ് പറശ്ശിനിക്കടവ് (ഓ ഐ സി സി), സുധീര്‍ കുമ്മിള്‍ (നവോദയ), ബഷീര്‍ ചേലാംബ്ര (റിഫ), പുഷ്പ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, ഇബ്രാഹിം സുബ്ഹാന്‍, നസിറുദ്ദീന്‍ വി ജെ, എന്നിവര്‍ ആശംസകള്‍ നേന്നന്നു.
നൗഷാദ്, പ്രദീപന്‍ കോറോം, രഞ്ജിത്ത് സി പി, ഇസ്മായില്‍ കാരോളം, ഗോപിനാഥ് സംസാരി, മുരളി സംസാരി, ബഷീര്‍ കരോളം, സത്യന്‍ കാനക്കീല്‍, അനില്‍ മാട്ടൂല്‍, വിജയന്‍ നെല്ലിയോടന്‍, രാജേഷ് കുഞ്ഞിമംഗലം, മോഹിത് മോഹന്‍, ബിജു വടക്കേടത്ത്, അബ്ദുള്ള പൊന്നിച്ചി, അഷ്‌റഫ് പൊന്നിച്ചി, നോബിന്‍, അഷ്‌റഫ് നെടുമണ്ണില്‍ രാജീവന്‍, സുധീര്‍, അഭിലാഷ് കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.