ജിദ്ദ: രണ്ട് പതിറ്റാണ്ടായി അഗതികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മ നിര്‍വൃതിയലാണ് മലയാളിയായ സി സി ഷംസു ഹാജി. ശാരാ ഹിറാ അല്‍ നഈം സ്ട്രീറ്റിലെ മസ്ജിദ് അല്‍ ഹൈറിലാണ് ഇഫ്താര്‍ ഒരുക്കുന്നത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ സ്വദേശിയാണ് ഷംസു ഹാജി. ഐ സി സി സ്ഥാപക അംഗം, പെരുവള്ളൂര്‍ ഒ ഐ സി സി വൈസ് പ്രസിഡന്റ്, പരപ്പാറ ജുമാ മസ്ജിദ് മഹല്ല് ഗള്‍ഫ് കമ്മറ്റി പ്രസിഡന്റ്, തണല്‍ ചാരിറ്റി ജിദ്ദ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷംസു ഹാജി സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിശബ്ദ സേവനമാണ് അനുഷ്ടിക്കുന്നത്.
ഇരുന്നൂറിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്. ഇത് വലിയ ഭാഗ്യമാണെന്നും സ്‌പോണ്‍സര്‍ ഖാലിദ് അബ്ദുല്‍ അസീസ് ഹിഫ്‌നിയുടെ പിന്തുണയോടെയാണ് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ പ്രചോദനമെന്നും ഷംസു ഹാജി പറഞ്ഞു.