റിയാദ്: എഴുത്തുകാരനും റിഹാബിലിറ്റേഷന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ ആര്‍ ജയചന്ദ്രന്റെ ‘ചാലഞ്ചിങ് ദി ചാല്ലെന്‍ജസ്’ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു. സഞ്ചാരിയും കേരളാ പ്ലാനിങ് ബോര്‍ഡ് അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ലളിതമായ ചടങ്ങില്‍ പ്രകാശനം നിര്‍വഹിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസത്തിലെ വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളുമാണ് പ്രധാനമായും പുസ്തകം വിശകലനം ചെയ്യുന്നത്. വിദ്യാഭ്യാസ പാഠ്യ പദ്ധതി, ബിഹേവിയര്‍ മാനേജ്മന്റ്, ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍, ഗുണനിലവാരം, തൊഴില്‍ വിദ്യാഭ്യാസം തുടങ്ങി പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം.
മാറ്റത്തിന്റെ പാതയില്‍ വിദ്യാഭ്യാസ രംഗത്ത് പുസ്തകം മുതല്‍ക്കൂട്ടാകുമെന്നു സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. ന്യൂ ഡല്‍ഹിയിലെ ബ്ലൂ റോസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം മെയ് മാസം വിപണിയില്‍ ലഭ്യമാകും. ഡോ. ജയചന്ദ്രന്‍, ഡോ. മുഹമ്മദ് ഷാഫി ദുബായ്, ഡേവിഡ് ലൂക്ക്, നൗഷാദ് കിളിമാനൂര്‍, ബോണി ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.