റിയാദ്: സൗദിയുടെ പ്രതിദിന ഡ്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. ഒപെക് കരാര്‍ പ്രകാരമുള്ള പ്രതിദിന ക്വാട്ടയെക്കാള്‍ ഉത്പാദനം നടത്തി. ഒന്നേകാല്‍ കോടി ബാരലാണ് ദിവസവും ഉല്‍പാദനം നടത്തിയത്. ഫെബ്രുവരി മാസമാണ് പ്രതിദിന ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്.
സൗദിയുള്‍പ്പടെ ഒപെക് കൂട്ടായ്മയിലെ മറ്റു രാഷ്ട്രങ്ങളും ഉത്പ്പാദനത്തില്‍ വര്‍ധനവ് വരുത്തി. ഒപെക് പ്ലസ് കരാര്‍ പ്രകാരമുള്ള 10.227 ദശലക്ഷം മറികടന്നാണ് ഉല്‍പാദനം.
ഈ കാലയളവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണയുല്‍പാദനം നടത്തിയത് സൗദി അറേബ്യയാണ്. സ്വതന്ത്ര ഉല്‍പാദക രാജ്യമായ റഷ്യയെ മറികടന്നാണ് സൗദിയുടെ റെക്കോര്‍ഡ് ഉത്പാദനം. 2020 ഏപ്രിലിന് ശേഷം സൗദി ആദ്യമായാണ് റഷ്യയെ മറികടക്കുന്നത്. ആഗോള എണ്ണ വിപണിയുടെ താല്‍പര്യം കണക്കിലെടുത്ത് സൗദിയുടെ ഉല്‍പാദനം പതിമൂന്ന് ദശലക്ഷം വരെയായി ഉയര്‍ത്താന്‍ പദ്ധതിയുള്ളതായി ഊര്‍ജ്ജ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.