റിയാദ്: കാമ്പസിലെ കണിക്കൊന്നച്ചുവടും കൗമാരത്തിലെ കുസൃതികളും വീണ്ടും ഓര്‍ക്കാനുളള അവസരമൊരുക്കി എം.ഇ. എസ് മമ്പാട് കോളെജ് അലുംനി റിയാദ് ചാപ്റ്റര്‍ കുടുംബ സംഗമം അരങ്ങേറി. സാംസ്‌കാരിക സമ്മേളനം രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് അബൂബക്കര്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.
റഫീഖ് കുപ്പനത്ത്, അബ്ദുല്‍ അസീസ് എടക്കര, സഫീര്‍ തലാപ്പില്‍, സലീം മമ്പാട്, അഡ്വ. മുഹമ്മദ് ഷരീഫ് ടി.പി, ഷാജഹാന്‍ മുസ്ല്യാരകത്ത്, അര്‍ഷാദ് എം ടി, മുഹമ്മദ് ബഷീര്‍ ടി. പി, അബ്ദുല്‍ ലത്തീഫ് സി.കെ, സുബൈദ മഞ്ചേരി, റസിയ എ അസീസ്, ജാസ്മിന്‍ റിയാസ്, ഷിബിന മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിവിധ കാലഘട്ടങ്ങളലെ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കല കായിക പരിപാടികളും അരങ്ങേറി.
റിയാസ് അബ്ദുള്ള, സദറുദ്ദീന്‍ ചാത്തോലി, മൊയ്ദീന്‍കുട്ടി പൊന്‍മള, പി എം. എ.ജലീല്‍, നാസര്‍ മൂച്ചിക്കാടന്‍, ജാഫര്‍ നിലമ്പൂര്‍, മുസ്തഫ എടവണ്ണ, നാസര്‍ പൂളമണ്ണ, റിയാസ് കണ്ണിയന്‍, സാജിദ് ഒതായി, മൂസക്കോയ പുലത്ത്, സമീര്‍ ഒതായി, സമീര്‍ പി.പി എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സഗീറലി ഇ പി സ്വാഗതവും, ട്രഷറര്‍ അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.